AI Representative image

 
India

വിമാനത്തിനുള്ളിൽ എലി; ഇൻഡിഗോ ഫ്ലൈറ്റ് വൈകിയത് മൂന്ന് മണിക്കൂർ

ഒന്നര മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് എലിയെ പിടിക്കാനായത്.

നീതു ചന്ദ്രൻ

കാൺപുർ: യാത്രക്കാർ എലിയെ കണ്ടതിനെത്തുടർന്ന് മൂന്നു മണിക്കൂറോളം വൈകി ഇൻഡിഗോ ഫ്ലൈറ്റ്. കാൺപുർ വിമാനത്താവളത്തിൽ നിന്ന് വിമാനം യാത്ര തുടങ്ങുന്നതിനു തൊട്ടു മുൻപായാണ് യാത്രക്കാർ വിമാനത്തിൽ എലിയെ കണ്ടതായി പരാതിപ്പെട്ടത്. ഡൽഹിയിലേക്കുള്ള വിമാനത്തിൽ 140 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

ക്യാബിൻ ക്രൂവിനെ വിവരമറിയിച്ചതോടെ വിമാനത്തിൽ നിന്ന് യാത്രക്കാരെയെല്ലാം ഇറക്കി പരിശോധന നടത്തി.

ഒന്നര മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് എലിയെ പിടിക്കാനായത്.

വൈകിട്ട് 4.10 ന് ഡൽഹിയിൽ എത്തേണ്ടിയിരുന്ന വിമാനം എലി കാരണം മൂന്നു മണിക്കൂറോളം വൈകി വൈകിട്ട് 7.16നാണ് കാൺപുരിൽ നിന്ന് യാത്ര തിരിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി കാത്ത് കേരളം

രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

വൻ ജനക്കൂട്ടമുണ്ടാകും; ടിവികെയുടെ റാലിക്ക് അനുമതിയില്ല

"ചോറ് ഇവിടെയും കൂറ് അവിടെയും"; തരൂരിന് കോൺഗ്രസ് വിട്ട് പോകാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

പുടിന് പ്രധാനമന്ത്രി ഭഗവദ് ഗീത നൽകിയതിൽ തെറ്റില്ലെന്ന് ശശി തരൂർ