.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
India

തമിഴ്‌നാട്ടിൽ റെക്കോർഡ് മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, വിമാനങ്ങൾ വഴിതിരിച്ചു വിട്ടു

1997നു ശേഷം തമിഴ്‌നാട്ടിൽ ജൂണിൽ ഇത്ര ശക്തമായി മഴ പെയ്യുന്നത് ഇതാദ്യം

MV Desk

ചെന്നൈ: തമിഴ്‌നാട്ടിൽ ചെന്നൈ ഉൾപ്പടെ വിവിധ മേഖലകളിൽ കനത്ത മഴ. ഞായറാഴ്ച അർധരാത്രി ആരംഭിച്ച മഴ തിങ്കളാഴ്ചയും ശക്തമായി തന്നെ തുടരുകയാണ്. ചെന്നൈയിൽ 27 വർഷത്തിനിയെ പെയ്ത റെക്കോർഡ് മഴയാണിത്. അടുത്ത അഞ്ച് ദിവസം കൂടി മഴ പെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.

1997ന് ശേഷം തമിഴ്നാട്ടിൽ ജൂണിൽ ഇത്ര ശക്തമായി മഴ പെയ്യുന്നത് ആദ്യമായാണ്. തുടർന്ന് പലയിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈയിൽ‌ ഇറങ്ങേണ്ട പത്തോളം വിമാനങ്ങൾ ബംഗളൂരു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടു. ചെന്നൈയിൽ നിന്നു പുറപ്പെടേണ്ട പല വിമാനങ്ങളും മഴയെ കാരണം വൈകുകയാണ്. അതിനാൽ തന്നെ വിമാനങ്ങൾ എപ്പോൾ പുറപ്പെടുമെന്ന കാര്യം വ്യക്തമല്ല.

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണ് പെയ്യുന്നത്. ചെന്നൈയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിൽ 140 മി.ലി മഴ പെയ്തു. ചെന്നൈയിലെ മീനാക്ഷിപുരത്ത് തിങ്കളാഴ്ച പുലർച്ചെ 5.30 മുതൽ 13.7 സെ. മീ മഴയാണ് പെയ്തത്.

കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയാണ്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കലക്റ്റർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ