India

ഖുശ്ബുവിനെതിരായ അധിക്ഷേപ പരാമർശം; ഡിഎംകെ പ്രവർത്തകനെ പാർട്ടിയിൽ നിന്നും പുറത്താക്കി

ചെന്നൈ: ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവും നടിയുമായ ഖുശ്ബു സുന്ദറിനെതിരെ അധിക്ഷേപ പ്രസംഗം നടത്തിയ ഡിഎംകെ വക്താവ് ശിവാജി കൃഷ്ണ മൂർത്തിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. അദ്ദേഹത്തെ പാർട്ടിയുടെ എല്ലാ പദവികളിൽ നിന്നും നീക്കം ചെയ്തതായി ഡിഎംകെ ജനറൽ സെക്രട്ടറി പ്രതികരിച്ചു.

നേരത്തെയും ശിവാജിയുടെ ഭാഗത്തുനിന്നും ഇത്തരം അധിക്ഷേപ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്. തമിഴ്നാട് ഗവർണർക്കെതിരെ നടത്തിയ അധിക്ഷേപത്തിന്‍റെ പേരിൽ ശിവാജിയെ പാർട്ടിയിൽ നിന്നും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഡിഎംകെയുടെ പൊതു സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു ഖുശ്ബുവിനെതിരായ പരാമർശം.

തന്നെ അധിക്ഷേപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഖുശ്ബു തന്നെയാണ് പങ്കുവച്ചത്. സ്ത്രീകളെക്കുറിച്ച് മോശമായി സംസാരിക്കാൻ ആർക്കും അധികാരമില്ലെന്നും എല്ലാ സ്ത്രീകൾക്കു വേണ്ടിയാണ് താനീ വീഡിയോ പങ്കുവയ്ക്കുന്നതെന്നും ഖുശ്ബു പ്രതികരിച്ചിരുന്നു.

കോവാക്സിൻ എടുത്തവരിലും ശ്വസന, ആർത്തവ സംബന്ധമായ പാർശ്വഫലങ്ങൾ: പഠനം

പന്തീരാങ്കാവ് ഗാർഹിക പീഡനം: സി ഐ യെ ബലിയാടാക്കിയതിൽ സേനയിൽ അമർഷം

സിഎഎ ബാധിക്കുമോ? ബോൻഗാവിന് കൺഫ്യൂഷൻ

വോട്ടെണ്ണലിന് ശേഷം കോൺഗ്രസ് പുനഃസംഘടന

കെജ്‌രിവാളിന്‍റെ സ്റ്റാ‌ഫിനെതിരേ പരാതി നൽകി എംപി സ്വാതി മലിവാൾ; എഫ്ഐആർ ഫയൽ ചെയ്തു