റോയിട്ടേഴ്സിന്‍റെ എക്സ് അക്കൗണ്ടുകൾ ഇന്ത്യയിൽ പ്രവർത്തന രഹിതം; പങ്കില്ലെന്ന് കേന്ദ്രം

 
India

റോയിട്ടേഴ്സിന്‍റെ എക്സ് അക്കൗണ്ടുകൾ ഇന്ത്യയിൽ പ്രവർത്തന രഹിതം; പങ്കില്ലെന്ന് കേന്ദ്രം

റോയിട്ടേഴ്സിന്‍റെ അക്കൗണ്ടുകൾ ഇന്ത്യയിൽ ബ്ലോക്ക് ചെയ്തതിൽ പങ്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ രംഗത്തെത്തി

Namitha Mohanan

ന്യൂഡൽഹി: അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്‍റെ എക്സ് അക്കൗണ്ടുകൾ ഇന്ത്യയിൽ മരവിപ്പിച്ചു. ശനിയാഴ്ച അർധ രാത്രി മുതൽ റോയിട്ടേഴ്സിന്‍റെയും റോയിട്ടേഴ്സ് വേൾഡിന്‍റെയും എക്സ് അക്കൗണ്ടുകൾ ഇന്ത്യയിൽ ലഭ്യമല്ല. ഇന്ത്യയ്ക്ക് പുറത്ത് റോയിട്ടേഴ്സ് ലഭിക്കുന്നുണ്ടെന്നാണ് വിവരം.

കേന്ദ്ര സർക്കാർ വിലക്കിയതാണെന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നെങ്കിലും ഇത് നിഷേധിച്ച് ഇന്ത്യ രംഗത്തെത്തി. റോയിട്ടേഴ്സിന്‍റെ അക്കൗണ്ട് മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് പങ്കില്ലെന്നും ഇത് സംബന്ധിച്ച് എക്സിനോട് രേഖാമൂലം മറുപടി ആവശ്യപ്പെട്ടതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

സാങ്കേതിക തകരാർ മാത്രമാണെന്നാണ് ഐടി മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത്. പാക്കിസ്ഥാൻ-ഇന്ത്യ സംഘർഷവുമായി ബന്ധപ്പെട്ട് 8000 ത്തോളം അക്കൗണ്ടുകൾ മരവിപ്പിക്കാൻ എക്സിന് സർക്കാർ ശുപാർശ നൽകിയിരുന്നു. എന്നാൽ ഇതിൽ റോയിട്ടേഴ്സിന്‍റെ അക്കൗണ്ട് ഉണ്ടായിരുന്നില്ലെന്നാണ് വിവരം. എന്നാൽ ഇതിൽ ഔദ്യോഗികമായി റോയിട്ടേഴ്സ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ശബരിമല സ്വർണക്കൊള്ള: ഗൂഢാലോചനയുണ്ടെങ്കിൽ അന്വേഷിക്കണമെന്ന് കോടതി

സ്കൂൾ ഒളിംപിക്സ് ലഹരിയിൽ തിരുവനന്തപുരം

ആശ വർക്കർമാർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് ചെയ്യും

മെസി ഡിസംബറിൽ ഇന്ത്യയിലേക്ക്; കേരളം പട്ടികയിൽ ഇല്ല

രാഷ്ട്രപതി ജീപ്പിൽ ശബരിമല കയറും