അപകടത്തിനുശേഷം ബസ്  
India

ഹരിയാനയിൽ ബസ് മറിഞ്ഞ് അപകടം; 6 വിദ്യാർഥികൾ മരിച്ചു, 20 പേർക്ക് പരുക്ക്

ഡ്രൈവർ മദ്യപിച്ചിരുന്നതായി സംശയിക്കുന്നതായി ജില്ലാ വിദ്യാഭ്യാസ ഓഫിസർ പ്രതികരിച്ചു

ചണ്ഡിഗഢ്: ഹരിയാനയിലെ നർനൗളിൽ ബസ് മരത്തിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ 6 വിദ്യാർഥികൾ മരിച്ചു. 20 പേർക്ക് പരുക്കേറ്റു. സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച ശേഷം മറിയുകയായിരുന്നെന്നാണ് പ്രഥമിക വിവരം. ഡ്രൈവർ മദ്യപിച്ചിരുന്നതായി സംശയിക്കുന്നതായി ജില്ലാ വിദ്യാഭ്യാസ ഓഫിസർ പ്രതികരിച്ചു. പരുക്കേറ്റ 12 ഓളം വിദ്യാർ‌ഥികളെ ആശുപത്രിയിലേക്ക് മാറ്റി.

2018-ല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റിന്‍റെ കാലാവധി കഴിഞ്ഞ ബസാണ് അപകടത്തില്‍പ്പെട്ടതെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. അപകടത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ