ലാസ്യ നന്ദിത 
India

വാഹനാപകടം; തെലങ്കാനയിലെ യുവ വനിതാ എംഎൽഎ മരിച്ചു

കഴിഞ്ഞ നവംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായാണ് ലാസ്യ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടത്

ഹൈദരാബാദ്: തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എംഎൽഎ ലാസ്യ നന്ദിത (37) വാഹനാപകടത്തിൽ‌ മരിച്ചു. എംഎൽഎ സഞ്ചരിച്ചിരുന്ന വാഹനം ഇന്ന് പുലർച്ചെ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ലാസ്യയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്.‌

കഴിഞ്ഞ നവംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായാണ് ലാസ്യ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടത്. 2016 മുതൽ കാവടിഗുഡ കോർപറേഷനിൽ കൗൺസിലറായിരുന്നു. 1986ൽ ഹൈദരാബാദിൽ ജനിച്ച ലാസ്യ നന്ദിത, 2014ലാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്. 2023ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ സെക്കന്ദരാബാദ് കന്റോൺമെന്‍റ് മണ്ഡ‍ലത്തിൽനിന്നാണ് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. എംഎൽഎയായിരുന്നു പിതാവിന്‍റെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ലാസ്യയെ മത്സരിപ്പിക്കാൻ ബിആർഎസ് തീരുമാനിച്ചത്. ലാസ്യയുടെ മരണത്തിൽ അനുശോചനം അറിയിച്ച് നിരവധി നേതാക്കൾ രംഗത്തെത്തി.

പാകിസ്ഥാന് വിവരങ്ങൾ ചോർത്തിയ കേസ്; വ്ളോഗർ കേരളത്തിലെത്തിയത് സര്‍ക്കാരിന്‍റെ ക്ഷണപ്രകാരം

യുഎസിൽ 'അമെരിക്ക പാർട്ടി' പ്രഖ്യാപിച്ച് ഇലോൺ മസ്ക്

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്