ലോ ലെവൽ ലൈറ്റ് വെയ്റ്റ് റഡാർ
ന്യൂഡൽഹി: ഇന്ത്യയുടെ സൈനിക ശേഷി വർധിപ്പിക്കലുമായി ബന്ധപ്പെട്ട് രണ്ടായിരം കോടി രൂപയുടെ കരാറിന് അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം. ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ വാങ്ങാനാണ് കരാർ.
ലോ ലെവൽ ലൈറ്റ് വെയ്റ്റ് റഡാർ, വ്യോമാക്രമണ പ്രതിരോധ സംവിധാനങ്ങൾ, പുതിയ ഡ്രോണുകൾ ഉൾപ്പെടെ കരാറിൽ ഉൾപ്പെടും.
13 കരാറുകൾക്കാണ് അംഗീകാരം നൽകിയിട്ടുള്ളത്. അടിയന്തരമായി സേനയിലേക്ക് ഈ സംവിധാനങ്ങൾ വാങ്ങാനാണ് കരാർ.