India

'അഭ്യൂഹങ്ങൾ ശരിയല്ല, എൻസിപിയിൽ തന്നെ തുടരും'; അജിത് പവാർ

ന്യൂഡൽഹി: വിമതനീക്കത്തിനില്ലെന്നും എൻസിപിയിൽ തന്നെ തുടരുമെന്നും അജിത് പവാർ. അഭ്യൂഹങ്ങളൊന്നും ശരിയല്ല. താൻ ഇപ്പോഴും പാർട്ടിക്കൊപ്പമാണ്. പാർട്ടി പറയുന്നത് മാത്രമേ താൻ ചെയ്യുകയുള്ളൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

എൻസിപിയിൽ ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങൾ വിലപോകില്ലെന്നും അദ്ദേഹം പറഞ്ഞു. അജിത് പവാറിന്‍റെ നേതൃത്വത്തിൽ എൻസിപിയിൽ വിമതനീക്കം നടക്കുന്നു എന്നായിരുന്നു അഭ്യൂഹങ്ങൾ. പാർട്ടി പിളർന്നേക്കുമെന്നും എൻ സി പിയിലെ എംഎൽഎമാരുമായി യോഗം ചേർന്ന് അജിത്ത് പവാർ ബിജെപിയിലേക്ക് പോകാനൊരുങ്ങുന്നു എന്ന അഭ്യൂഹവും ശക്തമായിരുന്നു. അതിനിടെ പാർട്ടി പിളർന്നേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ശരദ് പവാറും രംഗത്തെത്തിയിരുന്നു.

കൊച്ചിയിൽ നവജാത ശിശുവിനെ റോഡിലേക്ക് എറിഞ്ഞുകൊന്നു

സസ്പെൻസുകൾക്ക് വിരാമം; റായ്ബറേലിയിൽ രാഹുൽ ഗാന്ധിയും അമേഠിയിൽ കിഷോരി ലാൽ ശർമയും മത്സരിക്കും

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം: നിർദേശവുമായി കെഎസ്ഇബി

ഉഷ്ണതരംഗം: മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് 6 വരെ അവധി

പ്രശസ്‌ത സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു