'സൽമാൻ മൃഗസ്നേഹി, ഒരു പാറ്റയെ പോലും കൊല്ലാനാകില്ല'; വേണമെങ്കിൽ മാപ്പ് പറയാമെന്ന് സലിം ഖാൻ 
India

'സൽമാൻ മൃഗസ്നേഹി, ഒരു പാറ്റയെ പോലും കൊല്ലാനാകില്ല'; വേണമെങ്കിൽ മാപ്പ് പറയാമെന്ന് സലിം ഖാൻ

തങ്ങളുടെ കുടുംബത്തിലുള്ള ആരും തന്നെ തോക്ക് ഉപയോഗിച്ചിിട്ടില്ലെന്നും സലിം ഖാൻ അവകാശപ്പെട്ടു

മുംബൈ: സൽമാൻ ഖാൻ കൃഷ്ണമൃഗത്തെ കൊന്നിട്ടില്ലെന്ന് സൽമാന്‍റെ പിതാവ് സലിം ഖാൻ. സൽമാന് മൃഗങ്ങളോട് വലിയ സ്നേഹമാണ്. അവനൊരു വളർത്തു നായ ഉണ്ടായിരുന്നു. അതിനെ വളരെ സ്നേഹിച്ചാണ് വളർത്തിയിരുന്നത്. അസുഖം വന്ന് നായ ചത്തപ്പോൾ സൽമാൻ കരയുകയായിരുന്നു. ആ സമയത്ത് ഞാൻ സൽമാനോട് കൃഷ്ണമൃഗത്തെ ആരാണ് കൊന്നതെന്ന് ചോദിച്ചു. എന്നാൽ താൻ അവിടെ ഉണ്ടായിരുന്നു പോലുമില്ലെന്നാണ് സൽമാൻ മറുപടി നൽകിയത്. തന്നോട് ഒരിക്കലും സൽമാൻ നുണ പറയില്ല. ഒരു രസത്തിനായി മൃഗങ്ങളെ കൊല്ലുന്ന ശീലമുള്ളയാളല്ല സൽമാൻ. മൃഗങ്ങളെ സ്നേഹിക്കുന്നയാളാണ്. തങ്ങളുടെ കുടുംബത്തിലുള്ള ആരും തന്നെ തോക്ക് ഉപയോഗിച്ചിിട്ടില്ലെന്നും സലിം ഖാൻ അവകാശപ്പെട്ടു. ബിഷ്ണോയ് സമുദായത്തിന്‍റെ രാജസ്ഥാനിലെ ക്ഷേത്രത്തിൽ പ്രവേശിച്ചതിനു വേണമെങ്കിൽ ബിഷ്ണോയികളോട് മാപ്പ് പറയാം.

അക്കാര്യം സൽമാൻ അംഗീകരിച്ചിട്ടുണ്ട്. പക്ഷേ അവൻ കൃഷ്ണമൃഗത്തെ കൊന്നിട്ടില്ല. ഞങ്ങൾ മൃഗങ്ങളെ കൊല്ലുന്നവരല്ല. ഇതു വരെയും ഒരു പാറ്റയെ പോലും കൊന്നിട്ടില്ലെന്നും സലിം ഖാൻ പറഞ്ഞു. 1998ൽ ഹം സാത്ത് സാത്ത് ഹേ എന്ന സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടി രാജസ്ഥാനിലെത്തിയപ്പോഴാണ് കൃഷ്ണമൃഗവുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായത്.

ബിഷ്ണോയ് സമുദായം ആരാധിക്കുന്ന കൃഷ്ണമൃഗത്തെ കൊന്ന കേസിൽ സൽമാൻ പ്രധാന പ്രതിയായിരുന്നു. സംഭവം നടക്കുമ്പോൾ വെറും 5 വയസു മാത്രമുണ്ടായിരുന്ന ലോറൻസ് ബിഷ്ണോയാണ് വർഷങ്ങൾക്ക് ശേഷം സൽമാൻ ഖാനെതിരേ വധഭീഷണി ഉയർത്തിയിരിക്കുന്നത്.

അയ്യപ്പസംഗമം: യുഡിഎഫിൽ അഭിപ്രായഭിന്നത

തൃശൂർ ലുലു മാൾ പദ്ധതി: നിയമപരമായി മുന്നോട്ട് പോകുമെന്ന് എം.എ. യൂസഫലി

ഇന്ത്യൻ താരിഫ് യുഎസിനെ കൊല്ലുന്നു: ട്രംപ്

ഇന്ത്യ റഷ്യയിൽനിന്ന് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങും

അമീബയും ഫംഗസും ബാധിച്ച പതിനേഴുകാരൻ തിരികെ ജീവിതത്തിലേക്ക്; ലോകത്ത് ഇതാദ്യം