India

എഎപിയുടെ ഹർജി ഇന്നു തന്നെ പരിഗണിക്കും; ഡൽഹി നിയമസഭാ സമ്മേളനം റദ്ദാക്കി

എഎപി രാജ്യാവ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ അണി ചേരാൻ ഇന്ത്യാമുന്നണിയെയും ക്ഷണിച്ചിട്ടുണ്ട്

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിനെതിരെ എഎപി നൽകിയ ഹർജി ഇന്ന് പരിഗണിക്കും. ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ബേല എം. ത്രിവേദി, എം.എം സുന്ദരേഷ് എന്നിവരുടെ സ്പെഷ്യൽ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കെജ്‌രിവാളിനു വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്വിയാണ് ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിനെതിരായ ആംആദ്മി പാർട്ടി പ്രതിഷേധം കണക്കിലെടുത്ത് തലസ്ഥാനത്തു വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഐടിഒയിലെ എഎപി പാർട്ടി കേന്ദ്രത്തിനു സമീപത്തെ മെട്രൊ സ്റ്റേഷൻ വൈകിട്ട് 6 വരെ അടച്ചിട്ടിരിക്കുകയാണ്.

അതിനിടെ ഇന്ന് ചേരാനിരുന്ന ഡൽഹി നിയമസഭ സമ്മേളനം റദ്ദാക്കി. നിയമസഭ 27 ന് രാവിലെ ചേരും. എഎപി രാജ്യാവ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ അണി ചേരാൻ ഇന്ത്യാമുന്നണിയെയും ക്ഷണിച്ചിട്ടുണ്ട്.

'ഒരു ഒത്തുതീർപ്പിനുമില്ല, ദയാധനം സ്വീകരിക്കില്ല'; നിമിഷപ്രിയക്ക് മാപ്പില്ലെന്ന് തലാലിന്‍റെ സഹോദരൻ

പൂരം കലക്കലിൽ എഡിജിപി അജിത് കുമാറിനെതിരേ നടപടി വേണം; മുഖ‍്യമന്ത്രിക്ക് റിപ്പോർട്ട് നൽകി ആഭ‍്യന്തര സെക്രട്ടറി

ഝാർഖണ്ഡിൽ വെടിവയ്പ്പ്; 2 മാവോയിസ്റ്റുകളെ വധിച്ചു, ജവാന് വീരമൃത്യു

'ആംബുലൻസ് വിളിച്ച് പോകാമായിരുന്നില്ലേ?' എഡിജിപിയുടെ ട്രാക്റ്റർ യാത്രയെ വിമർശിച്ച് ഹൈക്കോടതി

ബോംബ് ഭീഷണിയിൽ വലഞ്ഞ് ഡൽഹി; അഞ്ച് സ്കൂളുകൾക്ക് കൂടി ഭീഷണി