ഝാർഖണ്ഡിൽ സ്കൂൾ കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നുവീണു; ഒരു മരണം, മൂന്നു പേർക്ക് പരുക്ക്

 
India

ഝാർഖണ്ഡിൽ സ്കൂൾ കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നുവീണു; ഒരു മരണം, മൂന്നു പേർക്ക് പരുക്ക്

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന മൂന്നുപേരെ രക്ഷപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി

Namitha Mohanan

റാഞ്ചി: ഝാർഖണ്ഡിൽ സ്കൂൾ കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നുവീണ് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റു. നിർത്താതെ തുടരുന്ന മഴയിൽ വെള്ളിയാഴ്ച രാവിലെയാണ് റാഞ്ചിയിലെ സർക്കാർ സ്കൂൾ കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്ന് വീണത്.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന മൂന്നുപേരെ രക്ഷപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി. സ്കൂൾ വരാന്തയിൽ ഉറങ്ങിക്കിടന്നയാളാണ് മരിച്ചത്. റാട്ടു നിവാസിയായ സൂരജ് ബൈത (65) ആണ് മരിച്ചത്. അവിടെ കെയർടേക്കറായി ജോലി ചെയ്തിരുന്ന ആളായിരുന്നു സൂരജ് ബൈത. കുറച്ചു കാലമായി ഇവിടെ സ്കൂൾ പ്രവർത്തിച്ചിരുന്നില്ലെന്നാണ് വിവരം. അതിനാൽ തന്നെ വലിയ അപകടമാണ് ഒഴിവായത്.

യുവതിയുമായുണ്ടായിരുന്നത് സൗഹൃദ ബന്ധം; മുൻകൂർ ജാമ‍്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ

ഡിറ്റ് വാ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 56 മരണം

ഹോങ്കോങ്ങിലെ തീപിടുത്തം; മരണ സംഖ്യ 128 ആയി

പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരമല്ല; ഭക്തരെ ബോധ്യപ്പെടുണമെന്ന് ഹൈക്കോടതി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്; അന്വേഷണത്തിന് പ്രത‍്യേക സംഘം