ഷമ മുഹമ്മദ് 
India

കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ സ്ത്രീകളെ അവഗണിച്ചു; കേരള നേതൃത്വത്തിനെതിരേ ഷമ മുഹമ്മദ്

സംവരണ സീറ്റ് ഇല്ലായിരുന്നെങ്കിൽ രമ്യാ ഹരിദാസിനെയും തഴഞ്ഞേനേയെന്നും ഷമ മുഹമ്മദ് വിമർശിച്ചു.

കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞതിനെതിരേ രൂക്ഷ വിമർശനവുമായി എഐസിസി വക്താവ് ഷമാ മുഹമ്മദ്. സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്നത് പരാതി തന്നെയാണ്. ഇത് പാർട്ടി മനസിലാക്കണമെന്നും ഷമ പറഞ്ഞു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സംസാരിക്കുന്നത് സ്ത്രീകൾക്ക് വേണ്ടിയാണ്. എന്നാൽ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സ്ത്രീകളെ അവഗണിച്ചു. നേതാക്കൾ സ്ത്രീകൾക്ക് പ്രാധാന്യം നൽകണം.

തോൽക്കുന്നിടത്ത് മാത്രമല്ല, സ്ത്രീകൾക്ക് ജയിക്കാവുന്ന സീറ്റുകൾ നൽകണമെന്നും ഷമ പറഞ്ഞു. സംവരണ സീറ്റ് ഇല്ലായിരുന്നെങ്കിൽ രമ്യാ ഹരിദാസിനെയും തഴഞ്ഞേനേയെന്നും ഷമ മുഹമ്മദ് വിമർശിച്ചു.

സിപിഎമ്മും ആർഎസ്എസും മുതലെടുപ്പ് നടത്തുന്നു; ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ അലോഷ‍്യസ് സേവ‍്യർ

അമീബിക് മസ്തിഷ്‌ക ജ്വരം; ആരോഗ്യവകുപ്പിന്‍റെ ജനകീയ ക്യാംപയിൻ

റാപ്പർ വേടനെതിരേ വീണ്ടും കേസ്; ഗവേഷക വിദ്യാർഥിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു

ആലപ്പുഴയിൽ കിടപ്പിലായ അച്ഛനെ മദ്യലഹരിയിൽ മർദിച്ച് മകൻ; പ്രതി ഒളിവിൽ

ഷീല സണ്ണിക്കെതിരായ വ‍്യാജ ലഹരിക്കേസ്; പ്രതി ലിവിയ ജോസ് ജയിൽ മോചിതയായി