ശരദ് പവാർ

 
India

"ഒന്നും നമ്മുടെ കൈയിലല്ല"; അജിത് പവാറിന്‍റെ മരണത്തിൽ ഗൂഢാലോചനാ സാധ്യത തള്ളി ശരദ് പവാർ

ഇക്കാര്യത്തിൽ ദയവു ചെയ്ത് രാഷ്‌ട്രീയം കൊണ്ടു വരരുതെന്നാണ് താനാഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നീതു ചന്ദ്രൻ

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ മരണത്തിന് പിന്നിൽ ഗൂഢാലോചനയില്ലെന്ന് എൻസിപി നേതാവ് ശരദ് പവാർ. അജിത് പവാറിന്‍റെ അമ്മാവൻ കൂടിയാണ് ശരദ് പവാർ. ഏറെക്കാലമായി അകൽച്ചയിലായിരുന്നുവെങ്കിലും കഴിഞ്ഞ ബിഎംസി തെരഞ്ഞെടുപ്പിൽ ഇരുവരും ഒരുമിച്ചിരുന്നു. ബിഎംസി തെരഞ്ഞെടുപ്പു ഫലം വന്ന് അധികം വൈകാതെയാണ് അജിത് പവാറിന്‍റെ അപ്രതീക്ഷിത വിയോഗം.

ഇക്കാര്യത്തിൽ യാതൊരു ഗൂഢാലോചനയുമില്ല, ഇതൊരു അപകടമാണ്. അജിത് പവാറിന്‍റെ വിയോഗം മഹാരാഷ്ട്രയ്ക്ക് വലിയ നഷ്ടം തന്നെയായിരിക്കും. കഴിവുള്ള ഒരു നേതാവാണ് നമ്മെ വിട്ടു പോയിരിക്കുന്നത്. ആ നഷ്ടം ഒരിക്കലും നികത്താനാകില്ലെന്നും ശരദ് പവാർ പറഞ്ഞു.

ഒന്നും നമ്മുടെ കൈകളിലല്ല. ഞാനിപ്പോൾ തീർത്തും നിസ്സഹായനാണ്. ചില സംഭവങ്ങൾക്കു പിന്നിൽ യാതൊരു വിധത്തിലുള്ള രാഷ്ട്രീയവും ഉണ്ടായിരിക്കില്ല. ഇക്കാര്യത്തിൽ ദയവു ചെയ്ത് രാഷ്‌ട്രീയം കൊണ്ടു വരരുതെന്നാണ് താനാഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ-‍യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ ട്രംപിനു തിരിച്ചടി

നാലാം ടി20: കിഷൻ ഇല്ല, ഇന്ത്യക്ക് ബൗളിങ്

ഗുരുവായൂർ - തിരുനാവായ റെയിൽവേ ലൈൻ പദ്ധതിക്ക് പുതുജീവൻ

ശബരിമലയിലെ കട്ടിളപ്പാളികൾ മാറ്റിയിട്ടില്ല; കവർന്നത് ചെമ്പ് പാളിയിൽ പൊതിഞ്ഞ സ്വർണമെന്ന് സ്ഥിരീകരണം

മഹാരാഷ്ട്രയിൽ മൂന്നു ദിവസം ദുഃഖാചരണം; 30 വരെ സ്കൂളുകൾ അടച്ചിടും