India

'പ്രവർത്തകരുടെ വികാരത്തോട് അവമതിപ്പ് കാണിക്കാനാവില്ല'; രാജി പിൻവലിച്ച് ശരദ് പവാർ

പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ പവാർ നിർദേശിച്ച 18 അംഗങ്ങൾ അടങ്ങിയ സമിതി തന്നെയാണ് പവാറിന്‍റെ രാജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടത്.

മുംബൈ: എൻസിപി അധ്യക്ഷസ്ഥാനം രാജി വയ്ക്കാനുള്ള തീരുമാനം പിൻവലിച്ച് ശരദ് പവാർ. പ്രവർത്തകരുടെ വികാരത്തോട് അവമതിപ്പ് കാണിക്കാനില്ലെന്നും അധ്യക്ഷ പദവി ഏറ്റെടുക്കുന്നുവെന്നും പവാർ അറിയിച്ചു.

ഇന്ന് ചേർന്ന എൻസിപി നേതൃയോഗത്തിൽ പവാർ തന്നെ അധ്യക്ഷസ്ഥാനത്ത് തുടരണമെന്ന പ്രമേയം പാസാക്കിയിരുന്നു. അതിനു പിന്നാലെയാണ് രാജി പിൻവലിക്കുന്നതായി പവാർ അറിയിച്ചത്. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ പവാർ നിർദേശിച്ച 18 അംഗങ്ങൾ അടങ്ങിയ സമിതി തന്നെയാണ് പവാറിന്‍റെ രാജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടത്.

മെയ് 2 ന് മുംബൈയിൽ വച്ചുനടന്ന ആത്മകഥാ പ്രകാശന ചടങ്ങിലാണ് പ്രവർത്തകരെ ഞെട്ടിച്ചുകൊണ്ട് പവാർ അപ്രതീക്ഷിത രാജി പ്രഖ്യാപനം നടത്തിയത്. അണികളൊന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ തീരുമാനം പുനപരിശോധിക്കാമെന്ന് അദ്ദേഹം സമ്മതിച്ചതായി അജിത് പവാർ പറഞ്ഞിരുന്നു.

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

ബിജെപി കേരളത്തിൽ അധികാരത്തിലെത്തും: അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ

കൊൽക്കത്ത ബോയ്‌സ് ഹോസ്റ്റലിൽ യുവതിക്ക് പീഡനം; വിദ്യാർഥി അറസ്റ്റിൽ