ശശി തരൂർ
തിരുവനന്തപുരം: ശശി തരൂർ എംപി എൽഡിഎഫിലേക്കെന്ന് സൂചന. ദുബായിൽ ഇത് സംബന്ധിച്ച നിർണായക ചർച്ചകൾ നടത്തുമെന്നാണ് വിവരം. ഞായറാഴ്ച ശശി തരൂർ ദുബായിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായി ആണ് ചർച്ചക്ക് മുൻകൈയെടുക്കുന്നത് എന്നാണ് വിവരം.
പലപ്പോഴും കോൺഗ്രസിന് തലവേദന സൃഷ്ടിക്കുന്ന നിലപാടുകളാണ് ശശി തരൂർ എടുത്തിരിക്കുന്നത്. കോൺഗ്രസിന്‍റെ പല ഔദ്യോഗിക ചടങ്ങുകളിൽ നിന്നും തരൂർ വിട്ടുനിന്നത് വലിയ ചർച്ചയായിരുന്നു. പലപ്പോഴും തരൂരിന്‍റെ ബിജെപി പ്രവശനം സംബന്ധിച്ച വാർത്തകൾ പുറത്തു വരുകയും ചെയ്തിരുന്നു.
ഇടത് മുന്നണി അടിത്തറ വിപുലീകരിക്കാൻ ഗ്രൂപ്പുകളെയും പാർട്ടികളെയും വ്യക്തികളെയും സ്വാഗതം ചെയ്യുമെന്ന് കൺവീനർ ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. ശശി തരൂർ എന്ന വ്യക്തി അല്ല കാര്യമെന്നും സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടാണ് ആണ് പ്രസക്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടത് നിലപാടുകളോട് യോജിപ്പുള്ള ആർക്കും കടന്നുവരാമെന്നും ശശി തരൂർ ഇപ്പോൾ കോൺഗ്രസ് പാർട്ടിയിൽ ഉള്ള ആളാണ്. കോൺഗ്രസ് പാർട്ടി വിട്ട് വന്ന് നിലപാട് മാറ്റിയാൽ സംസാരിക്കുമെന്നും രാമകൃഷ്ണൻ വിവരിച്ചു.