ഗായിക പ്രഞ്ജൽ ദഹിയ

 

video screenshot

India

"നിങ്ങളുടെ മകളുടെ പ്രായമേ എനിക്കൂള്ളൂ''; സ്റ്റേജ് പരിപാടിക്കിടെ മധ്യവയസ്കന്‍റെ അശ്ലീല പ്രദർശനം, പാട്ട് നിർത്തി ഗായിക | video

വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്

Namitha Mohanan

മുംബൈ: സ്റ്റേജിൽ ഗാനം ആലപിക്കുന്നതിനിടെ സദസിലിരുന്ന് അശ്ലീല പ്രദർശനം നടത്തിയ ആൾക്ക് ചുട്ട മറുപടി നൽകി യുവ ഗായിക. ഹരിയാനവി ഗായിക പ്രഞ്ജൽ ദഹിയയാണ് സ്റ്റേജിൽ നിന്നുതന്നെ അശ്ലീല പ്രദർശനം നടത്തിയ ആൾക്ക് മറുപടി നൽകിയത്. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സദസിലിരുന്ന് അശ്ലീല പ്രദർശനം നടത്തിയതോടെ പ്രഞ്ജൽ പാട്ട് നിർത്തുകയായിരുന്നു. "അമ്മാവാ, നിങ്ങളുടെ മകളുടെ പ്രായമേ എനിക്കൂള്ളൂ. അതുകൊണ്ട് മാന്യമായി പെരുമാറുക'' എന്ന് സ്റ്റേജിൽ നിന്നുകൊണ്ട് അയാളോടായി പ്രഞ്ജൽ പറഞ്ഞു.

പിന്നാലെ സ്റ്റേജിലേക്ക് കയറരുതെന്ന് ജനങ്ങളോടും പ്രഞ്ജൽ ആവശ്യപ്പെട്ടു. ചിലർ വേദിയിലേക്കു കയറാൻ ശ്രമിച്ചതോടെയാണ് ഗായിക മുന്നറിയിപ്പ് നൽകിയത്. വൈറലായ 52 ഗജ് കാ ദമൻ എന്ന ഗാനത്തിലൂടെ പ്രശസ്തയായ ആളാണ് പ്രഞ്ജൽ ദഹിയ.

ലോക്ഭവനിലെത്തി ഗവർണറെ കണ്ട് വി.ഡി. സതീശൻ

പഞ്ചസാര കയറ്റുമതി വിലക്കി കേന്ദ്രം; സെപ്റ്റംബർ 30 വരെ നിരോധനം

ഇനി വൈഭവിന്‍റെ കളി നീല കുപ്പായത്തിൽ; ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ‍്യാപിച്ചു

പ്രതിപക്ഷത്തെ പിണറായി വിജയൻ നയിക്കും

ഡൽഹിയിലെ സർക്കാർ ജീവനക്കാർക്ക് രണ്ട് ദിവസം വർക് ഫ്രം ഹോം; ഒരു വർഷത്തേക്ക് വിദേശയാത്രയില്ലെന്ന് മുഖ്യമന്ത്രി