സുബീൻ ഗാർഗ്
ദിസ്പൂർ: ഗായകൻ സുബീൻ ഗാർഗിന്‍റെ മരണത്തിൽ സുഹൃത്തും സംഗീതജ്ഞനുമായ ശേഖർ ജ്യോതി ഗോസ്വാമി അറസ്റ്റിൽ. സിംഗപ്പൂരിൽ സുബീൻ ഗാർഗ് ഉണ്ടായിരുന്ന യാത്ര ബോട്ടിൽ ശേഖർ ജ്യോതി ഗോസ്വാമി ഉണ്ടായിരുന്നു എന്നാണ് കണ്ടെത്തൽ. അസം സർക്കാർ കഴിഞ്ഞ ദിവസമാണ് സുബീൻ ഗാർഗിന്‍റെ മരണവുമായി ബന്ധപ്പെട്ട് പത്താംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചത്.
ശേഖർ ജ്യോതി ഗോസ്വാമിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരുകയാണ്. വ്യാഴാഴ്ച രാത്രി സംഗീത നിശ ഒരുക്കിയ സംഘാടകരിൽ രണ്ട് പേരുടെ വീട്ടിലും, സുബീന്‍റെ മാനേജർ സിദ്ധാർഥ ശർമയുടെ വീട്ടിലും അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു.
സെപ്റ്റംബർ 19 ന് കടൽ നീന്തിക്കടക്കാനുള്ള ശ്രമത്തിലാണ് സുബീൻ ഗാർഗ് സിംഗപ്പുരിൽ വച്ച് മരണപ്പെട്ടത്. മഹന്തയും സംഘവും സംഘടിപ്പിച്ച നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിന്‍റെ നാലാമത് പതിപ്പിൽ പങ്കെടുക്കാനായാണ് അദ്ദേഹം സിംഗപ്പുരിലേക്ക് പോയത്.