കുടുംബത്തിലെ ആറു പേർ ഒഴുക്കിൽപ്പെട്ടു; രണ്ടു പേർ മരിച്ചു

 

file image

India

കുടുംബത്തിലെ ആറു പേർ ഒഴുക്കിൽപ്പെട്ടു; രണ്ടു പേർ മരിച്ചു

ലഭിച്ച രണ്ടു മൃതദേഹങ്ങൾ സ്ത്രീകളുടേതാണെന്ന് പ്രാഥമിക വിവരം.

Megha Ramesh Chandran

ബംഗളൂരു: വിനോദയാത്രയ്ക്കിടെ ഒരു കുടുംബത്തിലെ ആറു പേർ ഒഴുക്കിൽപ്പെട്ടു. രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. കാണാതായവർക്കു വേണ്ടി തെരച്ചിൽ തുടരുകയാണ്. കർണാടകയിലെ മാർക്കോണഹള്ളി റിസർവോയറിൽ ചൊവ്വാഴ്ചയാണ് അപകടം നടന്നത്. 15 പേർ അടങ്ങുന്ന സംഘമായിരുന്നു യാത്രയിൽ ഉണ്ടായിരുന്നത്.

ബി ജി പല്യ നിവാസികളായ ഇവർ ബന്ധുവിനെ സന്ദർശിക്കാനായാണ് ഇവിടെ എത്തിയത്. തുടർന്നാണ് ഇവർ റിസർവോയറിന് സമീപത്തെത്തിയത്. കുട്ടികളും സ്ത്രീകളും അടക്കം ഏഴുപേരാണ് വെളളത്തിലിറങ്ങിയത്. ഇതിനിടെ ഡാമിന്‍റെ ഷട്ടറുകൾ തനിയെ തുറക്കുകയായിരുന്നു.

തുടർന്ന് ശക്തമായ ഒഴുക്കുണ്ടാവുകയും ഏഴുപേർ ഒഴുക്കിൽപ്പെടുകയുമായിരുന്നു. എന്നാൽ ഒരു യുവാവിനെ രക്ഷിക്കാൻ സാധിച്ചെങ്കിലും ബാക്കി ആറു പേരും ഒഴുക്കിൽപ്പെടുകയാണു ഉണ്ടായത്. ലഭിച്ച രണ്ടു മൃതദേഹങ്ങൾ സ്ത്രീകളുടേതാണെന്നാണ് പ്രാഥമിക വിവരം.

വയനാട് ദുരന്തം: കാരുണ്യമല്ല തേടുന്നത്, ചിറ്റമ്മ നയം വേണ്ടെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

മസ്തിഷ്ക ജ്വരം ബാധിച്ച് മകൾ മരിച്ചു; ഡോക്റ്ററെ വെട്ടിപ്പരുക്കേൽപ്പിച്ച് അച്ഛൻ

പാക്കിസ്ഥാന്‍റെ തീയുണ്ട; ഹാരിസ് റൗഫിനെ പുറത്താക്കാനൊരുങ്ങി പിസിബി

ദുൽക്കറിനെ വിളിച്ചു വരുത്തി ഇഡി; ചോദ്യം ചെയ്തേക്കും

'സിപിഎം വിശ്വാസികളെ ദ്രോഹിച്ചു'; സ്വർണപ്പാളി വിവാദത്തിൽ ക്ലിഫ് ഹൗസിലേക്ക് മാർച്ചുമായി ബിജെപി