സോനം വാങ്ചുക്ക്
ലേ: ലഡാക്കിൽ സംസ്ഥാന പദവി വേണമെന്നാവശ്യപ്പെട്ട നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യം. സൈനികൻ ഉൾപ്പെടെ 4 പേർ മരിച്ച സംഭവത്തിൽ ജയിലിലടക്കപ്പെട്ട ആക്‌ടിവിസ്റ്റും പരിസ്ഥിതി പ്രർത്തകനുമായ സോനം വാങ്ചുക്കാണ് ആവശ്യവുമായി കോടതിയെ സമീപിച്ചത്.
ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച നിർദേശം വാങ്ചുക്ക് തന്‍റെ അഭിഭാഷകന് കൈമാറിയത്. സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടും വരെ താൻ ജയിലിൽ കഴിയുമെന്ന് അദ്ദേഹം പറഞ്ഞതായാണ് വിവരം.