പ്രതീകാത്മക ചിത്രം

 
India

പഴകിയ ഭക്ഷണം കണ്ടെത്തി; കർണാടകയിലെ അഞ്ച് മെഡിക്കൽ കോളെജ് ഹോസ്റ്റൽ കാന്‍റീനുകൾക്ക് നോട്ടീസ്

ഓഗസ്റ്റ് 27നാണ് സർക്കാർ, സ്വകാര്യ മെഡിക്കൽ കോളെജുകളുടെ ഹോസ്റ്റലുകളിൽ പ്രവർത്തിക്കുന്ന 34 കാന്‍റീനുകളിൽ പരിശോധന നടത്തിയത്

Sarath Nath MS

ബെംഗളൂരു: കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് കർണാടകയിലെ അഞ്ച് മെഡിക്കൽ കോളെജ് ഹോസ്റ്റൽ കാന്‍റീനുകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നൽകി. ഭക്ഷ്യവസ്തുക്കളുടെ ലേബലിങ്ങുമായി ബന്ധപ്പെട്ട ക്രമക്കേടുകളും പരിശോധനയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

ഓഗസ്റ്റ് 27നാണ് സർക്കാർ, സ്വകാര്യ മെഡിക്കൽ കോളെജുകളുടെ ഹോസ്റ്റലുകളിൽ പ്രവർത്തിക്കുന്ന 34 കാന്‍റീനുകളിൽ പരിശോധന നടത്തിയത്. ഇതിൽ കണ്ടെത്തിയ വീഴ്ചകളുടെ അടിസ്ഥാനത്തിലാണ് അഞ്ച് കാന്‍റീനുകൾക്ക് നോട്ടീസ് നൽകിയത്.

ഒരു കാന്‍റീനിൽ ഭക്ഷ്യവസ്തുക്കളുടെ ലേബലിങ്ങുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കണ്ടെത്തി. അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഏഴ് കിലോഗ്രാം കാലാവധി കഴിഞ്ഞ റവയും എട്ട് ലിറ്റർ പാലും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട ഭക്ഷ്യവ്യാപാര സ്ഥാപന ഉടമയ്ക്കെതിരേ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടി ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

നേപ്പാളിലെ മിന്നൽ പ്രളയം; മരണസംഖ്യ 626 ആ‍യി ഉയർന്നു

'ഒരു നൂൽ കൊണ്ട് പരസ്പരം സംരക്ഷിക്കാനുള്ള ശക്തമായ വാഗ്ദാനം'; ഇന്ത‍്യക്കാർ‌ക്കൊപ്പം രക്ഷാബന്ധൻ ആഘോഷിച്ച് ന‍്യൂയോർക്ക് മേയർ

''അവനെ എന്തിനാണ് ക‍്യാപ്റ്റനാക്കിയതെന്ന് ചിന്തിച്ചില്ല, ശ്രേയസ് മികച്ച താരം, പക്ഷേ നിരാശ തോന്നി''; മനസ് തുറന്ന് സ്കൈ

വിദേശ സഹായം വേണ്ടെന്ന നിലപാട് മാറ്റി നേപ്പാൾ; പ്രളയ രക്ഷാപ്രവർത്തനത്തിനായി 11 അംഗ ഇന്ത്യൻ സംഘം എത്തി

ഗോവയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; ഏഴ് മാസത്തിനിടെ എത്തിയത് 61.38 ലക്ഷം പേർ