India

വന്ദേഭാരതിന് കല്ലെറിഞ്ഞു; ആന്ധ്രയിൽ 6 പേർ കസ്റ്റഡിയിൽ

ട്രെ​യ്‌​നി​ലെ സി​സി​ടി​വി ക്യാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി.

MV Desk

വി​ജ​യ​വാ​ഡ: ആ​ന്ധ്ര​പ്ര​ദേ​ശി​ൽ വി​ജ​യ​വാ​ഡ​യ്ക്കു സ​മീ​പം വ​ന്ദേ​ഭാ​ര​ത് ട്രെ​യ്‌​നി​നു ക​ല്ലെ​റി​ഞ്ഞ കേ​സി​ൽ ആ​റു പേ​രെ റെ​യ്‌​ൽ​വേ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രി​ൽ മൂ​ന്നു പേ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്. ട്രെ​യ്‌​നി​ലെ സി​സി​ടി​വി ക്യാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി.

വി​ശാ​ഖ​പ​ട്ട​ണ​ത്തു നി​ന്നു സെ​ക്ക​ന്ദ​രാ​ബാ​ദി​ലേ​ക്കു പോ​യ ട്രെ​യ്‌​നി​നു നേ​രേ വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴ​ര​യ്ക്ക് പീ​ത​പു​ര​ത്തി​നും സ​മ​ർ​ല​കോ​ട്ട​യ്ക്കു​മി​ട​യി​ലാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ട്രെ​യ്‌​നി​ന്‍റെ ജ​നാ​ല​ച്ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. സം​ഭ​വ​മ​റി​ഞ്ഞ​യു​ട​ൻ പൊ​ലീ​സെ​ത്തി​യെ​ങ്കി​ലും ആ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്നാ​ണു സി​സി​ടി​വി പ​രി​ശോ​ധി​ച്ച​ത്.

ഇ​തി​ൽ ഒ​രാ​ളു​ടെ ദൃ​ശ്യം ല​ഭി​ച്ചു. ഇ​യാ​ളെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മ​റ്റ് അ​ഞ്ചു പേ​രെ​ക്കു​റി​ച്ചു കൂ​ടി വി​വ​രം ല​ഭി​ച്ച​ത്. ഇ​വ​ർ​ക്കെ​തി​രേ റെ​യ്‌​ൽ​വേ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. പ്രാ​യ​പൂ​ർ​ത്തി​യാ​യ പ്ര​തി​ക​ളെ വി​ജ​യ​വാ​ഡ​യി​ലെ റെ​യ്‌​ൽ​വേ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ഇ​വ​രെ 16 വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രെ ര​ജ​മ​ഹേ​ന്ദ്ര​വാ​ര​ത്തെ ജു​വ​നൈ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ശേ​ഷം ജു​വ​നൈ​ൽ ഹോ​മി​ലേ​ക്ക് അ​യ​ച്ചു.

മേയറാക്കാത്തതിന്‍റെ പ്രതിഷേധമോ? ബാലറ്റിന് പിന്നിൽ പേരെഴുതി ഒപ്പിടാൻ മറന്ന് ആർ. ശ്രീലേഖ, വോട്ട് അസാധുവായി

ജനനായകൻ യൂറോപ്പിൽ എത്താൻ വൈകും, വിജയ് ചിത്രത്തിന്‍റെ റിലീസ് മാറ്റി

''എന്നെ ആരും പുറത്താക്കിയിട്ടില്ല, എനിക്ക് എന്‍റെ രാഷ്ട്രമാണ് വലുത്'': വ്യക്തമാക്കി റിധിമ പഥക്ക്

സ്കൂളിലെ ഉച്ചഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധ, 31 വിദ്യാർഥികൾ ആശുപത്രിയിൽ

വിജയ്‌യുടെ ജനനായകൻ വെള്ളിയാഴ്ച എത്തിയേക്കില്ല‍? നിർമാതാക്കളുടെ ഹർജിയിൽ വിധി റിലീസ് ദിനത്തിൽ, ആശങ്കയിൽ ആരാധകർ