വിമാന യാത്രക്കാരുടെ ബാഗേജുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ; എന്തെല്ലാ ‍?? | Video representative image
India

വിമാന യാത്രക്കാരുടെ ബാഗേജുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ; എന്തെല്ലാം ‍?? | Video

  • അന്താരാഷ്ട്ര, ആഭ്യന്തര സെക്ടറുകളില്‍ ഒരു യാത്രക്കാരന് ഒരു ബാഗ് മാത്രമേ ഹാന്‍ഡ് ബാഗേജായി അനുവദിക്കൂള്ളൂ . ഇക്കോണമി ക്ലാസുകളിലും പ്രീമിയം ഇക്കോണമി ക്ലാസുകളിലും 7 കിലോയാണ് അനുവദിക്കുക. ബിസിനസ് ക്ലാസിലും ഫസ്റ്റ് ക്ലാസിലും 10 കിലോ വരെയും അനുവദിക്കും.

  • ബാഗുകളുടെ വലുപ്പം സംബന്ധിച്ചും നിര്‍ദേശങ്ങൽ നൽകുന്നുണ്ട് . അധിക ഭാരമുള്ള ഹാന്‍ഡ് ബാഗേജുകള്‍ക്ക് പ്രത്യേക ചാര്‍ജ് ഈടാക്കും. ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ 7 കിലോയുടെ ഒരു ഹാന്‍ഡ് ബാഗിന് പുറമെ ഒരു ലാപ്‌ടോപ്പ് ബാഗോ ലേഡീസ് ബാഗോ അനുവദിക്കും. ഇത് 3 കിലോയില്‍ കൂടാനും പാടില്ല.

  • ഹാന്‍ഡ് ബാഗേജുകള്‍ക്ക് ഒരേ വലുപ്പം വേണമെന്ന ചട്ടവും കര്‍ശനമാക്കി. 55 സെന്‍റീമീറ്റര്‍ ഉയരം, 40 സെന്‍റീമീറ്റര്‍ നീളം, 20 സെന്‍റീമീറ്റര്‍ വീതി എന്നിങ്ങനെയാണ് ബാഗിന്‍റെ അളവുകള്‍. വ്യത്യസ്ത വലുപ്പത്തിലുള്ള ബാഗേജുകള്‍ യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്നതിനാലാണ് ഒരേ അളവിലുള്ള ബാഗുകള്‍ ഉപയോഗിക്കണമെന്ന നിര്‍ദേശം. . എല്ലാ ക്ലാസുകളിലുമുള്ള യാത്രക്കാര്‍ക്ക് ഇത് ബാധകമാണ്.

ആകാശത്ത് ട്രാഫിക് ജാം; ഡൽഹിയിൽ നിന്നുള്ള യാത്രക്കാർക്ക് ഇൻഡിഗോയുടെ മുന്നറിയിപ്പ്

രാഹുലിന്‍റെ ആരോപണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മറുപടി; വോട്ടർ പട്ടിക സംബന്ധിച്ച് ഇതുവരെ പരാതി കിട്ടിയിട്ടില്ല

ഷായ് ഹോപ്പിന് അർധസെഞ്ചുറി; ഒന്നാം ടി20യിൽ ന‍്യൂസിലൻഡിനെതിരേ വിൻഡീസിന് ജയം

വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി; ജൻ സൂരജ് പാർട്ടി സ്ഥാനാർഥി ബിജെപിയിൽ ചേർന്നു

''മന്ത്രി സജി ചെറിയാന്‍റെ പരാമർശം അപമാനിക്കൽ തന്നെ''; പാട്ടിലൂടെ മറുപടി നൽകുമെന്ന് വേടൻ