നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാര്‍ഥിനി ജീവനൊടുക്കി

 
India

ഹൈദരാബാദില്‍ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാര്‍ഥിനി ജീവനൊടുക്കി

ഹൈദരാബാദിലെ മിയാപുര്‍ സ്വദേശിനിയായ 19കാരിയാണ് വീട്ടില്‍ തൂങ്ങിമരിച്ചത്

Sarath Nath MS

ഹൈദരാബാദ്: നീറ്റ് പുനപരീക്ഷ ഞായറാഴ്ച നടക്കാനിരിക്കെ പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ മിയാപുര്‍ സ്വദേശിനിയായ 19കാരിയാണ് വീട്ടില്‍ തൂങ്ങിമരിച്ചത്.

മിയാപുരിലെ അപ്പാര്‍ട്ട്‌മെന്റില്‍ സഹോദരിമാര്‍ക്കൊപ്പം താമസിക്കുകയായിരുന്നു പെണ്‍കുട്ടി. ശനിയാഴ്ചയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. പൊലീസ് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. തന്റെ മരണത്തില്‍ ആരും തന്നെ ഉത്തരവാദിയല്ലെന്നാണ് ആത്മഹത്യക്കുറിപ്പില്‍ എഴുതിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പുനപരീക്ഷയുടെ സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഹൈദരാബാദ് പൊലീസ് കേസെടുത്തു.

ചരിത്ര ജയം: ജപ്പാൻ നോക്കൗട്ട് റൗണ്ടിനരികിൽ

വീണ വിജയന് വീണ്ടും ഇഡി സമൻസ്; മാസപ്പടി കേസിൽ ഹാജരാകാൻ നിർദേശം

"മൊമെന്‍റോ, പൊന്നാട, ബൊക്കെ... ഒന്നും വേണ്ട, പുസ്തകം തന്നാൽ മതി, വായിക്കാം"; നിർദേശവുമായി രമേഷ് പിഷാരടി

തെറ്റുകൾക്ക് നിരുപാധികം മാപ്പ് പറഞ്ഞ് സ്ഥാനമൊഴിയണം; 'അമ്മ' നേതൃത്വത്തിനെതിരേ അവിശ്വാസ പ്രമേയം

ലിസ്റ്റ് എ ക്രിക്കറ്റിൽ വേഗതയേറിയ അർധസെഞ്ചുറിയുമായി വൈഭവ്; ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത‍്യ എ ടീമിന്‍റെ റൺമഴ