അഭിജീത് ദിപ്കെ

 
India

അമെരിക്കയിൽ‌ പഠിച്ചത് സ്കോളർഷിപ്പും വിദ്യാഭ്യാസ വായ്പയും ഉപയോഗിച്ച്: അഭിജീത് ദിപ്കെ

സ്കോളർഷിപ്പ് ലഭിച്ചത് ബോസ്റ്റൺ സർവകലാശാലയിൽ നിന്ന്

Sarath Nath MS

ഛത്രപതി സംഭാജിനഗർ: അമെരിക്കയിലെ പഠനത്തിന്‍റെ സാമ്പത്തിക സ്രോതസിനെപ്പറ്റി ഉയർന്ന വിവാദത്തിൽ മറുപടിയുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ. സ്കോളർഷിപ്പും വിദ്യാഭ്യാസ വായ്പയും ഉപയോഗിച്ചാണ് അമെരിക്കയിലെ പഠനചെലവ് ‌വഹിച്ചതെന്ന് അഭിജീത് പറഞ്ഞു. വിദേശപഠനത്തിനുള്ള സാമ്പത്തിക ഉറവിടത്തെ കുറിച്ച് ഉയർന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബോസ്റ്റൺ സർവകലാശാലയിൽ നിന്ന് സ്കോളർഷിപ്പ് ലഭിച്ചെന്നും പഠനത്തിനായി വിദ്യാഭ്യാസ വായ്പ എടുത്തിട്ടുണ്ടെന്നും അത് ഇപ്പോഴും തിരിച്ചടച്ചുകൊണ്ടിരിക്കുകയാണെന്നും അഭിജീത് പറഞ്ഞു. ഇതുസംബന്ധിച്ച് ആർക്കും അന്വേഷണം നടത്താം എന്നും അദ്ദേഹം വ്യക്തമാക്കി.

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനായ അഭിജീത്തിന്‍റെ പിതാവ് മകനെ അമെരിക്കയിൽ പഠിപ്പിക്കാൻ കണ്ടെത്തിയ സാമ്പത്തിക സ്രോതസിനെ കുറിച്ച് അന്വേഷണം വേണമെന്ന് സൂറത്ത് ആസ്ഥാനമായുള്ള ഒരു വിവരാവകാശ പ്രവർത്തകൻ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിഷയം ചർച്ചയായത്.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ എഫ്ഐആറുകൾ പിൻവലിക്കണമെന്നും അവരെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നും മഹാരാഷ്ട്ര സർക്കാരിനോട് അഭിജീത് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിന്‍റെ പേരിൽ 15കാരിയായ പ്രതിഷേധക്കാരിക്കെതിരേ കേസ് എടുക്കുന്നുവെങ്കിൽ ബിജെപി നേതാക്കൾക്കും പാർട്ടിയുടെ ഐടി സെൽ അംഗങ്ങൾക്കും എതിരെയും കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയിൽ വിദ്യാഭ്യാസം സാധാരണക്കാർക്ക് താങ്ങാനാവാത്തതും പ്രാപ്യമല്ലാത്തതുമായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സമീപകാല പ്രതിഷേധങ്ങൾക്ക് ശേഷം സംഘടനയുടെ ഉത്തരവാദിത്തം വർധിച്ചിട്ടുണ്ടെന്നും സിജെപിയുടെ പ്രവർത്തനം ഉടൻ വിപുലീകരിക്കുമെന്നും അഭിജീത് പറഞ്ഞു.

പ്രതിഷേധങ്ങൾക്ക് ജന്തർ മന്തറിന് പകരം മറ്റൊരു വേദി വേണമെന്ന പൊതുതാൽപര്യ ഹർജി പരിഗണിക്കും: സുപ്രീം കോടതി

ഡൽഹിയിലെ നിരവധി സ്കൂളുകൾക്ക് ബോംബ് ഭീഷണി

അതിശക്തമായ മഴ തുടരും, 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്; പത്തനംതിട്ടയിലെ സ്ഥിതി ഗുരുതരം

ജൂലൈ 20 പ്രതിഷേധത്തിന്‍റെ സംഘാടകർക്ക് എതിരെ നടപടി വേണം; ഹർജി ഈ ആഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി

രോഗിയായ സഹോദരിയുടെ നില ഗുരുതരമെന്നറിഞ്ഞു; യുവാവ് തൂങ്ങിമരിച്ചു, പിന്നാലെ ചേച്ചിയും മടങ്ങി