ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവച്ച തമിഴ്നാട് ഗവർണർക്കെതിരേ സുപ്രീംകോടതി. ഇഷ്ടക്കേടിന്‍റെ പേരിൽ ബില്ലുകൾ തടഞ്ഞു വയ്ക്കുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു.
തമിഴ്നാട് ഗവർണർ ആർ.എൻ. രവി സ്വന്തം നിലയ്ക്ക് നടപടിക്രമങ്ങൾ സ്വീകരിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ബില്ലുകള്‍ തടഞ്ഞുവച്ചതിന്‍റെ യഥാർഥ കാരണം വിശദീകരിക്കണമെന്നും കോടതി വ്യക്തമാക്കി.