അരുന്ധതി റോയി
ന‍്യൂഡൽഹി: എഴുത്തുകാരി അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മി' എന്ന പുതിയ പുസ്തകം നിരോധിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് സൂര‍്യകാന്ത് ഉൾപ്പെട്ട ബെഞ്ചിന്‍റേതാണ് നടപടി. പുസ്തകത്തിന്‍റെ പുറംചട്ടയിലുള്ള ചിത്രം പുകവലി പ്രോത്സാഹിപ്പിക്കുന്നതായി കാണുന്നില്ലെന്നും അത് പുസ്തകത്തിൽ തന്നെ വ‍്യക്തമാക്കിയിട്ടുണ്ടെന്നും കോടതി വ‍്യക്തമാക്കി.
നേരത്തെ ഹർജിക്കാരൻ അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മി' എന്ന പുസ്തകത്തിനെതിരേ സമാന ആവശ‍്യവുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളിയതിനെത്തുടർന്നാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. പുസ്തകത്തിന്‍റെ കവറായ പുകവലിക്കുന്ന ചിത്രം നിയമപരമായ മുന്നറിയിപ്പ് നൽകാതെ പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ചായിരുന്നു ഹർജി.