ബംഗാൾ തീവ്ര വോട്ടർ പട്ടികയിൽ സുപ്രീംകോടതി

 
India

അപ്പീൽ ട്രൈബ്യൂണലുകൾ രൂപീകരിക്കണം; ബംഗാൾ തീവ്ര വോട്ടർ പട്ടികയിൽ സുപ്രീംകോടതി

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് തുടർ നടപടികൾക്കായി ട്രൈബ്യൂണലുകളെ സമീപിക്കാം

Jisha P.O.

ന്യൂഡൽഹി: ബംഗാൾ തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിൽ നിർണായക ഇടപെടലുമായി സുപ്രീംകോടതി. അപ്പീൽ ട്രൈബ്യൂണലുകൾ രൂപീകരിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. വോട്ടർ പട്ടികയിലെ ഒഴിവാക്കലുകൾക്കെതിരേയുള്ള അപ്പീലുകൾ ഈ ട്രൈബ്യൂണൽ കേൾക്കും. ബംഗാളിലെ തീവ്ര വോട്ടർ പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ.

അപ്പീൽ ട്രൈബ്യൂണൽ രൂപീകരിക്കാനാണ് നിർദേശം. നിലവിൽ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് തുടർ നടപടികൾക്കായി ട്രൈബ്യൂണലുകളെ സമീപിക്കാമെന്നും അവരുടെ പരാതികൾ ട്രൈബ്യൂണലുകൾ കേൾക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

അപ്പീൽ കേൾക്കാൻ സ്വതന്ത്രമായൊരു സംവിധാനത്തിന്‍റെ അഭാവമുണ്ടെന്ന് ബംഗാൾ സർക്കാർ കോടതിയെ ധരിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ.

പകൽ സമയത്ത് മദ്യം, കാപ്പി, ചായ കുടിക്കരുത്, പുറത്തിറങ്ങരുത്; ജാഗ്രതാ നിർദേശം

ഉള്ളിയിലെ നെഗറ്റീവ് എനർജിയെക്കുറിച്ച് പഠനം നടത്തണമെന്ന് ഹർജി; ഇനി ഈ വഴി വരരുതെന്ന് സുപ്രീം കോടതി

"ഐ ഹേറ്റ് മൈ ലൈഫ്"; ചെന്നിത്തല നവോദയ സ്കൂളിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടത്തി

ബാബറിനെ എന്തുകൊണ്ട് പുറത്താക്കി‍? കാരണം വ‍്യക്തമാക്കി കോച്ച്

ഇത് വിടവാങ്ങൽ പ്രസംഗം; ഇനി മാധ്യമങ്ങളോടു മിണ്ടില്ലെന്ന് ഗണേഷ് കുമാർ