തിരുവനന്തപുരത്ത് അനധികൃതമായി പണിത കെട്ടിടത്തിനെതിരേ നടപടിയെടുക്കാൻ സുപ്രീം കോടതിയുടെ നിർദേശം

 

file image

Local

തിരുവനന്തപുരത്തെ അനധികൃത കെട്ടിടത്തിനെതിരേ നടപടിയെടുക്കാൻ സുപ്രീം കോടതി നിർദേശം

ജസ്റ്റിസുമാരായ വിക്രം നാഥ്‌, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ചിന്‍റെയാണ് ഉത്തരവ്.

ന്യൂഡൽഹി: തിരുവനന്തപുരത്ത് അനധികൃതമായി പണിത നാല് നില കെട്ടിടത്തിനെതിരേ നടപടിയെടുക്കാൻ സുപ്രീം കോടതി നിർദേശം. ബാഹ്യ ഇടപെടലുകളില്ലാതെ ബന്ധപ്പെട്ട അധികാരികൾ നടപടി എടുക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. വഞ്ചിയൂർ വില്ലേജിലെ ജി. മോഹൻദാസ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ജസ്റ്റിസുമാരായ വിക്രം നാഥ്‌, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ചിന്‍റെയാണ് ഉത്തരവ്.

തിരുവനന്തപുരം കോർപറേഷനിലെ ചില ജീവനക്കാരുമായി ഗൂഢാലോചന നടത്തി ആവശ്യമായ അനുമതികൾ ഇല്ലാതെ പഴയ കെട്ടിടം പൊളിച്ച് പണിത നാലുനില വാണിജ്യ കെട്ടിടത്തിനെതിരേ നടപടിയെടുക്കാനാണ് സുപ്രീം കോടതി നിർദേശം. നേരത്തെ കെട്ടിടം പണിതതിനെതിരേ ബിജു രമേശ് നൽകിയ പരാതിയിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജി. മോഹൻദാസ് നൽകിയ പരാതി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിർദേശം. കുറ്റക്കാർക്കെതിരേ വിജിലൻസ് നടപടി തുടരാനും സുപ്രീം കോടതി നിർദേശിച്ചു. കനത്ത മഴയിൽ പഴയ കെട്ടിടം തകർന്നതിനാൽ പുതിയത് നിർമിച്ചുവെന്നാണ് മോഹൻ ദാസിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ആർ. ബസന്ത് സുപ്രീം കോടതിയിൽ വാദിച്ചത്.

എന്നാൽ കോർപറേഷന്‍റെ അനുമതി ഇല്ലാതെയാണ് കെട്ടിടം പണിതതെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.വി. ദിനേശും സ്റ്റാന്‍റിങ് കോൺസൽ ഹർഷദ് വി. ഹമീദും വാദിച്ചു.

വിദ‍്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; അന്വേഷണത്തിന് പ്രത‍്യേക സംഘം

നിപ: മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

റഷ്യൻ യുവതി മകനുമായി ഒളിവിൽ; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ സുപ്രീം കോടതിയുടെ നിർദേശം

മലപ്പുറത്ത് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

മീശയും താടിയും വടിച്ചില്ല; പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനം