abdul nasar madani
abdul nasar madani 
India

മഅദനിക്ക് കേരളത്തിലേക്ക് മടങ്ങാം; ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകി സുപ്രീംകോടതി

ന്യൂഡൽഹി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ജാമ്യ വ്യവസ്ഥയിൽ ഇളവനുവദിച്ച് സുപ്രീംകോടതി. അദ്ദേഹത്തിന് കേരളത്തിലേക്ക് മടങ്ങാൻ സുപ്രീം കോടതി അനുമതി നൽകി. ജാമ്യ വ്യവസ്ഥയിൽ ഇളവനുവദിക്കണമെന്ന മഅദനിയുടെ ഹർജിയിലാണ് സുപ്രീം കോടതി നടപടി. 15 ദിവസത്തിലൊരിക്കൽ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാവണമെന്നും റിപ്പോർട്ട് കർണാടക പൊലീസിന് കൈമാറണമെന്നും ജാമ്യ വ്യവസ്ഥയിൽ സുപ്രീം കോടതി വ്യക്തമാക്കി.

മഅദനിക്കെതിരായ കേസിൽ വിചാരണ പൂർത്തിയായ സാഹചര്യത്തിലാണ് കോടതി ഉത്തരവ്. സാക്ഷി വിസ്താരമടക്കം പൂർത്തിയായതിനാൽ ഇനി മഅദനിയുടെ സാന്നിധ്യം കോടതിയിൽ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി മഅദനിയുടെ ഹർജിയിലെ വാദങ്ങൾ കൂടി പരിഗണിച്ചാണ് ജാമ്യം ഇളവ് ചെയ്തിരിക്കുന്നത്.

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

കോഴിക്കോട് 13 കാരിയുടെ മരണം; വെസ്റ്റ്നൈലെന്ന് സംശയം

തീവ്രമഴ മുന്നറിയിപ്പ്: 9 ഇടങ്ങളിൽ യെലോ, 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ രാഹുലിന് ജർമ്മൻ പൗരത്വമില്ലെന്ന് സ്ഥിരീകരണം; റെഡ് കോർണർ നോട്ടീസ് ഇറക്കുന്നതും പരിഗണനയിൽ

ഹരിയാനയിൽ തീർഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു; 8 മരണം