Supreme Court 
India

പങ്കാളിത്ത പെൻഷൻ; സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശം

പങ്കാളിത്ത പെൻഷൻ പുന:പരിശോധനാ സമിതി റിപ്പോർട്ടിന്‍റെ പകർപ്പ് ഹർജിക്കാർക്ക് അടുത്ത വെള്ളിയാഴ്ചയ്ക്കകം കൈമാറിയാൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകേണ്ടതില്ല

ന്യൂഡൽഹി: ഒന്നാം പിണറായി സർക്കാർ രൂപീകരിച്ച പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ടിന്‍റെ പകർപ്പിനെക്കുറിച്ച് പഠിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച നടപടിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ചീഫ് സെക്രട്ടറി ഡോ. വി. വേണു നവംബർ 10 ന് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

പങ്കാളിത്ത പെൻഷൻ പുന:പരിശോധനാ സമിതി റിപ്പോർട്ടിന്‍റെ പകർപ്പ് കൈമാറാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് ജോയന്റ് കൗസിലിന്റെ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതി നിർദേശം.

പങ്കാളിത്ത പെൻഷൻ പുന:പരിശോധനാ സമിതി റിപ്പോർട്ടിന്‍റെ പകർപ്പ് ഹർജിക്കാർക്ക് അടുത്ത വെള്ളിയാഴ്ചയ്ക്കകം കൈമാറിയാൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകേണ്ടതില്ല. ഹർജിക്കാർക്ക് പകർപ്പ് ലഭിക്കണമെന്നതാണ് തങ്ങളുടെ അഭിപ്രായമെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. മന്ത്രിസഭാ രേഖകളുടെ പരിധിയിൽ വരുന്നതെന്ന് പറഞ്ഞ് റിപ്പോർട്ട് അദികകാലം രഹസ്യമായി വക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

'ഒരു ഒത്തുതീർപ്പിനുമില്ല, ദയാധനം സ്വീകരിക്കില്ല'; നിമിഷപ്രിയക്ക് മാപ്പില്ലെന്ന് തലാലിന്‍റെ സഹോദരൻ

സംരക്ഷണം ആവശ‍്യപ്പെട്ട് സർവകലാശാല സിൻഡിക്കേറ്റ് അംഗം; എന്ത് ശാരീരിക ഭീഷണിയാണ് നേരിട്ടതെന്ന് ഹൈക്കോടതി

മരവിപ്പിച്ച അക്കൗണ്ടുകളിൽ നിന്ന് 30 ലക്ഷം കവർന്നു; പേടിഎം ജീവനക്കാർ അറസ്റ്റിൽ

പൂരം കലക്കലിൽ എഡിജിപി അജിത് കുമാറിനെതിരേ നടപടി വേണം; മുഖ‍്യമന്ത്രിക്ക് റിപ്പോർട്ട് നൽകി ആഭ‍്യന്തര സെക്രട്ടറി

ഝാർഖണ്ഡിൽ വെടിവയ്പ്പ്; 2 മാവോയിസ്റ്റുകളെ വധിച്ചു, ജവാന് വീരമൃത്യു