India

രാഹുൽ ഗാന്ധിയെ ശിക്ഷിച്ച മജിസ്‌ട്രേറ്റിന് സ്ഥാനക്കയറ്റം

അപകീർത്തിക്കേസിൽ രാഹുൽ കുറ്റക്കാരനാണെന്ന് സിജെഎം കോടതി കണ്ടെത്തുകയും 2 വർഷത്തേക്ക് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു

അഹമ്മദാബാദ്: അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് ശിക്ഷ വിധിച്ച സൂറത്ത് കോടതി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് സ്ഥാനക്കയറ്റം. സൂറത്ത് സിജെഎം ആയിരുന്ന ജസ്റ്റിസ് ഹദീരേഷ് എച്ച് വർമയെയാണ് രാജ്കോട്ട് ജില്ലാ ജഡ്ജിയായി നിയമിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019 ൽ കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിനിടെയാണ് രാഹുൽ ഗാന്ധി വിവാദ പരാമർശം ഉയർത്തിയത്. 'എല്ലാ കള്ളൻ മാർക്കും മോദി എന്ന പേരുള്ളത് എന്തുകൊണ്ട്' എന്ന പരാമർശത്തിനിരേ ബിജെപി നേതാവ് പൂർണേഷ് മോദിയാണ് പരാതി നൽകിയത്.

രാഹുൽ കുറ്റക്കാരനാണെന്ന് സിജെഎം കോടതി കണ്ടെത്തുകയും 2 വർഷത്തേക്ക് തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ഇതിനെതിരേ രാഹുൽ സെക്ഷൻസ് കോടതിയെ സമീപിച്ചെങ്കിലും വിധിക്ക് സ്റ്റേ ലഭിച്ചില്ല. തുടർന്ന് രാഹുൽ ഗാന്ധി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്റ്റേ ലഭിക്കാത്തതിനാൽ, പാർലമെന്‍റംഗത്വത്തിനു പ്രഖ്യാപിക്കപ്പെട്ട അയോഗ്യതയും തുടരുകയാണ്.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ