പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി.

 

File image

India

അടിയന്തരാവസ്ഥാ കാലത്ത് ജയിലിൽ കഴിഞ്ഞവർക്ക് പ്രതിമാസം 10,000 രൂപ പെൻഷൻ; പ്രഖ്യാപനം നടത്തി സുവേന്ദു അധികാരി

ഇതിനായി 325 പേരെ സർക്കാർ കണ്ടെത്തിയിട്ടുണ്ടെന്നും പശ്ചിമ ബംഗാൾ ലോക്തന്ത്ര സേനാനി സമ്മാൻ എന്ന പെൻഷൻ പദ്ധതി വഴി പണം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു

Namitha Mohanan

കോൽക്കത്ത: അടിയന്തരാവസ്ഥാകാലത്ത് പ്രതിഷേധത്തിൽ പങ്കെടുത്ത് ബംഗാളിലെ ജയിലിൽ കിടന്നവർക്ക് പെൻഷൻ പ്രഖ്യാപിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി. സംസ്ഥാന സെക്രട്ടറേയിറ്റിൽ സംസാരിക്കവെയാണ് സുവേന്ദു ഇക്കാര്യം പ്രഖ്യാപിച്ചത്.

ഇത്തരത്തിലുള്ള 325 പേരെ സംസ്ഥാന സർക്കാർ കണ്ടെത്തിയിട്ടുണ്ടെന്നും പശ്ചിമ ബംഗാൾ ലോക്തന്ത്ര സേനാനി സമ്മാൻ എന്ന പേരിൽ പെൻഷൻ പദ്ധതി നടപ്പാക്കി ഇവർക്ക് 10000 രൂപ വീതം മാസം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചതിന്‍റെ ഓർമക്കായി കേന്ദ്രം ജൂൺ 25 സംവിധാൻ ഹത്യ ദിവസ് ആയി ആചരിച്ചുവരുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും അടിയന്തരാവസ്ഥാ കാലത്ത് ജയിലിൽ കഴിഞ്ഞവർക്ക് സർക്കാർ പെൻഷൻ നൽകി ആദരിക്കുന്നുണ്ട്.

ജ്ഞാനേഷ് കുമാറിന്‍റെ പൊതുപരിപാടികൾ മാറ്റിവച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ; വിവാദവുമായി ബന്ധമില്ലെന്ന് വിശദീകരണം

ഏഷ‍്യൻ ഗെയിംസ് ക്രിക്കറ്റിൽ അഫ്ഗാനെ തൂത്തെറിഞ്ഞ് നേപ്പാൾ

പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല; ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി അന്തിമ വിജ്ഞാപനം വേണമെന്ന് കേരളം

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസ്; ഒന്നാം പ്രതിക്ക് ജാമ‍്യം നൽകി സുപ്രീം കോടതി

മദ്യ പരിശോധനയിൽ പരാജയപ്പെട്ടു; സൂറിച്ച്-ഡൽഹി വിമാനത്തിലെ എയർ ഇന്ത്യ പൈലറ്റിന് സസ്പെൻഷൻ