സുവേന്ദു അധികാരി

 
India

പശ്ചിമ ബംഗാൾ മുഖ‍്യമന്ത്രിയായി സുവേന്ദു അധികാരി സത‍്യപ്രതിജ്ഞ ചെയ്തു; ബ്രിഗേഡ് ഗ്രൗണ്ടിൽ തടിച്ചു കൂടിയത് ജനസാഗരം

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ‍്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള നേതാക്കൾ സത‍്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു

Aswin AM

കോൽക്കത്ത: പശ്ചിമ ബംഗാൾ മുഖ‍്യമന്ത്രിയായി സുവേന്ദു അധികാരി സത‍്യപ്രതിജ്ഞ ചെയ്തു. ദൈവ നാമത്തിലായിരുന്നു സത‍്യപ്രതിജ്ഞ. വലിയ ആവേശത്തോടെയായിരുന്നു ബംഗാളിലെ ജനങ്ങൾ സുവേന്ദുവിനെ വരവേറ്റത്. ബ്രിഗേഡ് ഗ്രൗണ്ടിൽ ലക്ഷക്കണക്കിന് ആളുകൾ തടിച്ചു കൂടി.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ‍്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള നേതാക്കൾ സത‍്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. സുവേന്ദു അധികാരിക്കൊപ്പം മറ്റു 5 മന്ത്രിമാർ സത‍്യപ്രതിജ്ഞ ചെയ്തു.

കാവി വസ്ത്രം അണിഞ്ഞായിരുന്നു സുവേന്ദു സത‍്യപ്രതിജ്ഞ ചടങ്ങിനെത്തിയത്. മുൻ മുഖ‍്യമന്ത്രി മമത ബാനർജിയെ ഭവാനിപുരിൽ സുവേന്ദു പരാജയപ്പെടുത്തിയിരുന്നു. നന്ദിഗ്രാമിലും വിജയിച്ച സുവേന്ദു ഒരു സീറ്റ് രാജിവയ്ക്കും.

'വീര‍്യം കുറഞ്ഞ മദ‍്യം, വീര‍്യം കെട്ട നയം'; സമസ്ത മുഖപത്രത്തിൽ രൂക്ഷ വിമർശനം

കോഗോ കോട്ട തകർത്ത് കൊളംബിയ നോക്കൗട്ട് റൗണ്ടിൽ

റോഡ് അപകടങ്ങളുടെ യഥാർഥ കാരണം കണ്ടെത്താൻ എല്ലാ ജില്ലകളിലും അന്വേഷണ സംഘം; പുതിയ നീക്കവുമായി ഗതാഗത വകുപ്പ്

മോഡ്രിച്ചിന്‍റെ ഇരുന്നൂറാം മത്സരത്തിൽ ക്രൊയേഷ്യക്ക് ജയം; പനാമ പുറത്ത്

എസ്എച്ച്ഒ മാറി എസ്ഐ ഭരണം തിരിച്ചുവരുന്നു