ഗുരുചരൺ സിങ് 
India

നടൻ ഗുരുചരൺ സിങ്ങിനെ കാണാനില്ല; തട്ടിക്കൊണ്ടു പോയെന്ന് സംശയം

വിമാനത്താവളത്തിനു സമീപം ഗുരുചരൺ വന്നിറങ്ങിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

ന്യൂഡൽഹി: സീരിയൽ സിനിമാ താരം ഗുരുചരൺ സിങ്ങിനെ കാണാനില്ലെന്ന പരാതിയിൽ കേസ് ഫയൽ ചെയ്ത് ഡൽഹി പൊലീസ്. താരത്തെ തട്ടിക്കൊണ്ടു പോയിരിക്കാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. താരക് മെഹ്ത കാ ഓൾത്താ ചാഷ്മാഹ് എന്ന സീരിയിലിലൂടയാണ് 50കാരനായ ഗുരുചരൺ സിങ്ങ് പ്രശസ്തനായത്. ഏപ്രിൽ 22 മുതൽ താരത്തെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാരാണ് പരാതി നൽകിയിരിക്കുന്നത്. ഇതു പ്രകാരം സെക്ഷൻ 365 ( തട്ടിക്കൊണ്ടു പോകൽ) പ്രകാരം കേസ് ഫയൽ ചെയ്തിട്ടുണ്ട്. മുംബൈയിലേക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങിയ ഗുരുചരൺ ഇതു വരെ മുംബൈയിലെത്തിയിട്ടില്ലെന്നും വീട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഗുരുചരണിന്‍റെ ഫോണും പ്രവർത്തനരഹിതമാണ്. വിമാനത്താവളത്തിനു സമീപം ഗുരുചരൺ വന്നിറങ്ങിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

ഈ ദൃശ്യങ്ങൾ അടിസ്ഥാനമാക്കി അന്വേഷണം വ്യാപകമാക്കാനാണ് പൊലീസിന്‍റെ തീരുമാനം. ഇതിനായി വിവിധ ടീമുകളെയും രൂപീകരിച്ചിട്ടുണ്ട്.

ഏഷ്യ കപ്പ്: കളിക്കാനിറങ്ങാതെ പാക്കിസ്ഥാൻ, പിണക്കം കൈ കൊടുക്കാത്തതിന്

ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; 2 മാവോയിസ്റ്റുകളെ വധിച്ചു

കളർ ഫോട്ടോ, വലിയ അക്ഷരങ്ങൾ; ഇവിഎം ബാലറ്റ് പരിഷ്ക്കരണവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

പാര്‍ലമെന്‍റ് ആക്രമണം, 26/11: പിന്നില്‍ മസൂദ് അസ്ഹറെന്ന് ജെയ്‌ഷെ കമാൻഡറിന്‍റെ കുറ്റസമ്മതം

ഇടുക്കിയിൽ മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞു വീണ് 2 പേർ‌ മരിച്ചു