actor vijay 
India

സ്കൂളുകൾ പഠനത്തിന് വേണ്ടിയുള്ളത്, രാഷ്ട്രീയ പ്രവർത്തകർ പ്രവേശിക്കരുത്; സർക്കുലർ പുറത്തിറക്കി വിജയ് സർക്കാർ

സ്കൂളുകളിൽ രാഷ്ട്രീയ പ്രവർത്തകർക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറത്തിറക്കി

Namitha Mohanan

ചെന്നൈ: രാഷ്ട്രീയ പ്രവർത്തകർ വിദ്യാദ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നതിന് വിലക്കിക്കേർപ്പെടുത്തി തമിഴ്നാട് സർക്കാർ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിന് വേണ്ടിയുള്ളതാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഉള്ളതല്ലെന്നും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

സ്കൂളുകൾ പഠനത്തിന് വേണ്ടിയുള്ള സ്ഥലമാണ് അല്ലാതെ ആരെയും അമിതമായി പുകഴ്ത്താൻ വേണ്ടിയുള്ള സ്ഥലമല്ല, ഔദ്യോഗിക സർക്കാർ പരിപാടികളിൽ പങ്കെടുക്കുന്ന ജനപ്രതിനിധികൾക്ക് മാത്രമേ സ്കൂളുകളിലേക്കും ക്ലാസ്മുറികളിലേക്കും പ്രവേശനമുള്ളൂ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ സ്കൂളിലേക്ക് പ്രവേശിക്കാൻ പാടില്ല, ക്ലാസ്മുറികളിലും സ്കൂളുകളുടെ പരിസരത്തും രാഷ്ട്രീയ നേതാക്കളുടെ ജന്മദിനം ആഘോഷിക്കരുത്, സർക്കാർ സ്കൂളുകളിൽ നടത്തുന്ന ഏത് പരിപാടികളും നിഷ്പക്ഷതയുടെയും വിദ്യാഭ്യാസപരമായ പ്രസക്തിയുടെയും തത്വങ്ങൾ പാലിക്കുന്നതായിരിക്കണം എന്നീ കാര്യങ്ങളാണ് സർക്കുലറിൽ നിർദേശിച്ചിരിക്കുന്നത്.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി