മുഖ്യമന്ത്രി സി. ജോസഫ് വിജയ്

 
India

തമിഴ്‌നാട് മുഖ്യമന്ത്രി വിജയിക്ക് 52ാം പിറന്നാള്‍; ജന്മദിനാശംകള്‍ നേര്‍ന്ന് മോദി അടക്കമുള്ള പ്രമുഖര്‍

തമിഴ് ജനതയുടെ അവകാശങ്ങള്‍, അന്തസ്, അഭിലാഷങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതില്‍ ഞാന്‍ നിങ്ങളോടൊപ്പം നില്‍ക്കുന്നുവെന്ന് രാഹുല്‍ഗാന്ധി ആശംസിച്ചു

Sarath Nath MS

ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയിക്ക് തിങ്കളാഴ്ച 52ാം പിറന്നാള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി, തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിമാരായ എം.കെ. സ്റ്റാാലിന്‍, എടപ്പാടി കെ. പളനിസ്വാമി, ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍, നടന്‍ കമലഹാസന്‍ തുടങ്ങിയ പ്രമുഖര്‍ വിജയിക്ക് ജന്മദിനാംശകള്‍ നേര്‍ന്നു.

''തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയി ജിക്ക് ജന്മദിനാശംകള്‍. അദ്ദേഹത്തിന്റെ ദീര്‍ഘായുസിനും ആരോഗ്യത്തിനും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു''- പ്രധാനമന്ത്രി എക്‌സ് പോസ്റ്റില്‍ കുറിച്ചു. ''തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയിക്ക് ഏറെ സന്തോഷകരമായ ജന്മദിനാംശ നേരുന്നു. നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും നല്ല ആരോഗ്യവും വിജയവും ഉണ്ടാവട്ടെ. തമിഴ് ജനതയുടെ അവകാശങ്ങള്‍, അന്തസ്, അഭിലാഷങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിലും സംസ്ഥാനത്തിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിലും ഞാന്‍ നിങ്ങളോടൊപ്പം നില്‍ക്കുന്നു''- ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി കുറിച്ചു.

തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ കോണ്‍ഗ്രസ് വിജയിയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. 2026 മേയ് 10നാണ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റത്.

വൈകാതെ ക്ഷേമ പെൻഷൻ 3,000 രൂപയാക്കും, പെൻഷൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ‌ ആലോചന; മുഖ്യമന്ത്രി

ഡല്‍ഹിയില്‍ സിജെപി പ്രതിഷേധം തുടര്‍ച്ചയായ മൂന്നാംദിവസവും തുടരുന്നു

മദ്യ നികുതി കുറച്ചത് വകുപ്പ് മന്ത്രി അറിഞ്ഞില്ല; അതൃപ്തി മുഖ്യമന്ത്രിയെ നേരിട്ടറിയിക്കാൻ മന്ത്രി എം. ലിജു

ഖത്തറിലെ പ്രകൃതിവാതക പ്ലാന്റില്‍ വന്‍ സ്‌ഫോടനം; 54 പേര്‍ക്ക് പരുക്ക്

എറണാകുളത്ത് അറ്റകുറ്റപ്പണിക്ക് എത്തിച്ച കപ്പലിനു തീപിടിച്ചു