തമിഴ്നാട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

 
India

തമിഴ്നാട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

നരേന്ദ്ര മോദിക്ക് മുന്നിൽ സംസ്ഥാനത്തിന്‍റെ ദീർഘകാല ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന നിവേദനവും അദ്ദേഹം സമർപ്പിച്ചു

Namitha Mohanan

ന്യൂഡൽഹി: ഡൽഹി സന്ദർശനത്തിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷമുള്ള വിജയ്‌യുടെ ആദ്യ ഡൽഹി സന്ദർശനമാണിത്.

നരേന്ദ്ര മോദിക്ക് മുന്നിൽ സംസ്ഥാനത്തിന്‍റെ ദീർഘകാല ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന നിവേദനവും അദ്ദേഹം സമർപ്പിച്ചു. കർണാടക കാവേരി നദിക്ക് കുറുകെ നിർമിക്കാൻ ഉദ്ദേശിക്കുന്ന മേക്കെദാട്ടു ബാലൻസിങ് റിസർവോയർ പദ്ധതിക്ക് അനുമതി നൽകരുതെന്നും ഈ പദ്ധതി തമിഴ്നാടിന് ലഭിക്കേണ്ട കാവേരി ജലവിഹിതത്തെ ബാധിക്കുമെന്നും കാവേരി ട്രിബ്യൂണൽ ചട്ടക്കൂടിന് കീഴിലുള്ള സംസ്ഥാനത്തിന്‍റെ ജലാവകാശം സംരക്ഷിക്കണമെന്നുമാണ് പ്രധാന ആവശ്യം.

ഇതിനു പുറമേ സംസ്ഥാനത്തെ വിവിധ ക്ഷേമപദ്ധതികൾക്ക് കേന്ദ്രത്തിന്‍റെ സാമ്പത്തിക പിന്തുണയും തേടി. നഗര അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം, വ്യവസായ വിപുലീകരണം എന്നിവയുമായി ബന്ധപ്പെട്ട വികസന പദ്ധതികൾക്ക് വേഗത്തിൽ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടു.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് പേർ അറസ്റ്റിൽ

"മടിയിൽ കനമില്ലെങ്കിൽ പിണറായി എന്തിന് ഇങ്ങനെ ഭയക്കുന്നു"; വി. മുരളീധരന്‍

"ഈ റെയ്ഡ് ഇഡി ഏറെക്കാലമായി ആഗ്രഹിക്കുന്നത്, ഇത് നമുക്ക് ഒന്നിച്ച് നേരിടാം"; പിണറായി വിജയന്‍

"പിണറായി വിജയനെ വേട്ടയാടുന്നു"; പിന്തുണയുമായി എം.കെ. സ്റ്റാലിൻ

'ഏകാധിപത‍്യം അനുവദിക്കില്ല'; ഇഡി റെയ്ഡിൽ പ്രതിഷേധിച്ച് സിപിഎം ഡൽ‌ഹിയിൽ നടത്തിയ മാർച്ചിൽ സംഘർഷം