വിജയ്‌യും സ്റ്റാലിനും നാമനിർദേശ പത്രിക സമർപ്പിച്ചു

 
India

തമിഴ്നാട് പ്രചാരണ ചൂടിലേക്ക്; വിജയ്‌യും സ്റ്റാലിനും നാമനിർദേശ പത്രിക സമർപ്പിച്ചു

ഏപ്രിൽ ആറ് വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം

Namitha Mohanan

ചെന്നൈ: തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് ആവേശത്തിന് തുടക്കമായി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ടിവികെ അധ്യക്ഷൻ വിജയ്‌യും നാമനിർദേശ പത്രിക സമർപ്പിച്ചു. സ്റ്റാലിൻ കൊളത്തൂരും വിജയ് പെരമ്പൂരും ഒരേ സമയം പത്രിക നൽകി.

റോഡ് ഷോ ആയാണ് സ്റ്റാലിൻ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്. മന്ത്രി ശേഖർ ബാബുവും സ്റ്റാലിനൊപ്പം ഉണ്ടായിരുന്നു. വൻ വിജയം നേടുമെന്ന് സ്റ്റാലിൻ പ്രതികരിച്ചു.

സുരക്ഷാ കാരണങ്ങൾ മുൻനിർത്തി പെരമ്പൂരിലുള്ള കോളജിൽ വച്ചാണ് വിജയ് നാമനിർദേശ പത്രിക നൽകിയത്. ആരാധകരും പ്രവർത്തകരും കോളെജിന് മുന്നിൽ തടിച്ചുകൂടി. വിജയ്‌യുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും തിങ്കളാഴ്ച തുടക്കമാവും.

ഏപ്രിൽ ആറ് വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം. എന്നാൽ ഇതിനിടെ നാല് അവധി ദിവസങ്ങൾ വരുന്നതിനാൽ വേഗത്തിൽ പത്രിക സമർപ്പണം പൂർത്തിയാക്കാനാണ് സ്ഥാനാർ‌ഥികളുടെ നീക്കം. ഏപ്രിൽ 23നാണ് തമിഴ്നാട്ടിൽ വോട്ടെടുപ്പ്.

സിഎൽപി യോഗം ഒഴിവാക്കി; രമേശ് ചെന്നിത്തല ഗുരുവായൂരിലേക്ക്

ലോക്ഭവനിലെത്തി ഗവർണറെ കണ്ട് വി.ഡി. സതീശൻ

പഞ്ചസാര കയറ്റുമതി വിലക്കി കേന്ദ്രം; സെപ്റ്റംബർ 30 വരെ നിരോധനം

ഇനി വൈഭവിന്‍റെ കളി നീല കുപ്പായത്തിൽ; ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ‍്യാപിച്ചു

പ്രതിപക്ഷത്തെ പിണറായി വിജയൻ നയിക്കും