India

ഓഡിയോ ക്ലിപ്പ് വിവാദം: തമിഴ്നാട് ധനമന്ത്രിയുടെ കസേര തെറിച്ചു

ചെന്നൈ: ഓഡിയോ ക്ലിപ്പ് വിവാദം കത്തി നിൽക്കെ തമിഴ്നാട് ധനമന്ത്രി പി.ടി.ആർ. പളനിവേൽ ത്യാഗരാജിനെ ധനമന്ത്രി സ്ഥാനത്തുനിന്നു മാറ്റി.പുതുതായി ഐടി വകുപ്പിന്‍റെ ചുമതലയാണ് നൽകിയിരിക്കുന്നത്.

ഡിഎംകെയുടെ അഴിമതിയെക്കുറിച്ച് ചർച്ചചെയ്യുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നത് സർക്കാരിനും പാർട്ടിക്കും കടുത്ത തലവേദനയായിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാരിന്‍റെ നടപടി. പിടിആറിനെ ധനമന്ത്രിയായി നിലനിർത്താൻ ചർച്ചകൾ പുരോഗമിച്ചെങ്കിലും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ കടുത്ത അതൃപ്തി പിടിആറിന് തിരിച്ചടിയായി.

നിലവിൽ വ്യവസായ മന്ത്രിയായിരുന്ന തെന്നരശായിരിക്കും പുതിയ ധനമന്ത്രി. പുതുതായി മന്ത്രിസ്ഥാനം ലഭിച്ച മന്നാര്‍ഗുഡി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ടി.ആര്‍.ബി.രാജ വ്യവസായ മന്ത്രിയാക്കും. നിലവിലെ ഐടി മന്ത്രിയായിരുന്ന മനോ തങ്കരാജിന് ഇനി ക്ഷീരവകുപ്പിന്‍റെ ചുമതല കൂടി നൽകും.

സംസ്ഥാനത്ത് ഉയർന്ന താപനില; പാലക്കാടും കൊല്ലത്തും തൃശൂരും പ്രത്യേക മുന്നറിയിപ്പ്

ചൈനയിൽ കനത്ത മഴയിൽ ഹൈവേ തകർന്ന് 36 മരണം

കാണാതാ‍യ കോതമംഗലം എസ്ഐയെ മുന്നാറിൽ നിന്ന് കണ്ടെത്തി

ഡ്രൈവിങ് ടെസ്റ്റിനെച്ചൊല്ലി സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

ചില്ലറയെച്ചൊല്ലി തര്‍ക്കം: കണ്ടക്ടര്‍ ബസിൽ നിന്നും തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു