India

സർപ്രൈസായി ചെങ്കോൽ കൈമാറ്റം

മന്ദിരം ഉദ്ഘാടനം ചെയ്യുന്ന ഞായറാഴ്ച ചെങ്കോൽ കൈമാറുമെന്നായിരുന്നു നേരത്തെ പുറത്തു വന്ന സൂചന

VK SANJU

ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിന് ഒരു ദിവസം മുൻപു തന്നെ അവിടെ സ്ഥാപിക്കാനുള്ള ചെങ്കോൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി. മന്ദിരം ഉദ്ഘാടനം ചെയ്യുന്ന ഞായറാഴ്ച ചെങ്കോൽ കൈമാറുമെന്നായിരുന്നു നേരത്തെ പുറത്തു വന്ന സൂചന.

ദക്ഷിണേന്ത്യ ഭരിച്ചിരുന്ന ചോള രാജവംശത്തിന്‍റെ പാരമ്പര്യം അനുസരിച്ചുള്ള ചെങ്കോൽ തമിഴ്നാട്ടിൽ നിന്നുള്ള ശൈവ സന്ന്യാസിമാരാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി അദ്ദേഹത്തിനു കൈമാറിയത്.

നേരത്തെ, ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയി ആയിരുന്ന മൗണ്ട് ബാറ്റൺ പ്രഭുവിൽനിന്ന് ജവഹർലാൽ നെഹ്റു ചെങ്കോൽ സ്വീകരിച്ചതും തമിഴ്നാട്ടിൽ നിന്നുള്ള സന്ന്യാസിമാർ മുഖേനയായിരുന്നു. അന്ന് ഗവർണർ ജനറലായിരുന്ന സി. രാജഗോപാലാചാരിയാണ് ശൈവ സന്ന്യാസിമാരുടെ ഉപദേശപ്രകാരം ഇങ്ങനെയൊരു ചടങ്ങിനു നെഹ്റുവിനെ പ്രേരിപ്പിച്ചത്. എന്നാൽ, മതാചാര പ്രകാരമുള്ള വസ്തു എന്ന നിലയിൽ നെഹ്റു അത് പാർലമെന്‍റിൽ സ്ഥാപിക്കാതെ അലാഹാബാദിലെ മ്യൂസിയത്തിലേക്കു മാറ്റുകയായിരുന്നു.

ശിവപ്രിയയുടെ മരണം; എസ്എടി ആശുപത്രിക്കെതിരേ കേസെടുത്ത് പൊലീസ്

കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ബസുകൾ ചൊവ്വാഴ്ച മുതൽ പണിമുടക്കും

യുഎസ് ഷട്ട് ഡൗണ്‌ അവസാനിപ്പിക്കാൻ സെനറ്റിൽ ഒത്തുതീർപ്പ്; ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ മരവിപ്പിക്കും

ഭൂട്ടാൻ വാഹനക്കടത്ത്; കോഴിക്കോട് നിന്ന് കസ്റ്റംസ് ഒരു വാഹനം കൂടി പിടിച്ചെടുത്തു

തമ്മനത്ത് ജലസംഭരണിയുടെ പാളികൾ തകർന്നു; വീടുകളിൽ വെള്ളം കയറി, വാഹനങ്ങൾ ഒലിച്ചുപോയി