.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
മുംബൈ: സ്മാർട്ട് ഫോൺ വാങ്ങി നൽകിയില്ലെന്ന കാരണത്താൽ മകന്‍ ആത്മഹത്യ ചെയ്തു. ആഗ്രഹം നിറവേറ്റാന്‍ കഴിയാത്തതിൽ മനംനൊന്ത് പിതാവും അതേ കയൽ തൂങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ നന്ദേഡിൽ നടന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ വീടിനടുത്തുള്ള കൃഷിയിടത്തിലാണ് പത്താം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. പിതാവ് കുട്ടിയുടെ മൃതദേഹം താഴേയ്ക്കിറക്കി ആതേ കയറിൽ തൂങ്ങുകയായിരുന്നു എന്നാണ് പൊലീസ് അറിയിച്ചത്.
3 സഹോദരന്മാരിൽ ഏറ്റവും ഇളയയാളാണ് ജീവനൊടുക്കിയത്. ലത്തൂരിൽ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന മകന്‍ അവധിക്കു നാട്ടിലെത്തിയതായിരുന്നു. ബുധനാഴ്ച വൈകുന്നേരം മകന്‍ സ്മാർട്ട് ഫോൺ വാങ്ങി നൽകാന്‍ പിതാവിനോട് വീണ്ടും ആവശ്യപ്പെട്ടു. എന്നാൽ കൃഷിയുടെയും വാഹനത്തിന്‍റെയും വായ്പ അടച്ചു തീർക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും അതിനാൽ ഫോൺ വാങ്ങാൻ കഴിയില്ലെന്നും പിതാവ് അറിയിച്ചു. ഇതിൽ അസ്വസ്ഥനായ മകന്‍ വീട് വിട്ടുപോയിതായി കുട്ടിയുടെ അമ്മ അറിയിച്ചതായി പൊലീസ് സൂപ്രണ്ട് അഭിനാഷ് കുമാർ പറഞ്ഞു.
കുട്ടി ഉറങ്ങാൻ ഫാമിലേക്ക് പോയിരിക്കാമെന്നാണ് മാതാപിതാക്കൾ കരുതിയത്. എന്നാൽ പിറ്റേന്ന് രാവിലെ വീട്ടിൽ തിരിച്ചെത്താത്തതിനാൽ, മാതാപിതാക്കളും രണ്ട് സഹോദരന്മാരും തിരച്ചിൽ ആരംഭിച്ചു. അച്ഛനായിരുന്നു ആദ്യം ഫാമിൽ എത്തിയത്. പിന്നാലെ കുട്ടി മരത്തിൽ തൂങ്ങിക്കിടക്കുന്നത് കണ്ടു ഞെട്ടിയ ഇയാൾ കുട്ടിയുടെ മൃതദേഹം താഴെയിറക്കി മരത്തിൽ നിന്ന് അതേ കയറുകൊണ്ട് തൂങ്ങിമരിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.