India

രാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിലെ കിണറിടിഞ്ഞ് അപകടം; 30 ഓളം പേർ കുടുങ്ങി കിടക്കുന്നു, നിരവധി പേർക്ക് പരിക്ക്

കിണറിന്‍റെ അടുത്തേക്ക് കൂടുതല്‍ പേര്‍ എത്തിയതോടെ കിണർ മൂടിയ ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു

MV Desk

ഇന്‍ഡോര്‍: മധ്യപ്രദേശിലെ രാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിലെ കിണറിടിഞ്ഞ് വീണ് നിരവധി പേർക്ക് പരിക്ക്. ഇന്‍ഡോറിലെ ബെലേശ്വര്‍ മഹാദേവ ക്ഷേത്രത്തിലാണ് സംഭവം. അപകടത്തിൽ 30 ഓളം പേരാണ് കുടുങ്ങികിടക്കുന്നത്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

രാമനവമി ആഘോഷത്തിന്‍റെ ഭാഗമായി നിരവധി പേർ ക്ഷേത്രത്തിലെത്തിയിരുന്നു. കിണറിന്‍റെ അടുത്തേക്ക് കൂടുതല്‍ പേര്‍ എത്തിയതോടെ കിണർ മൂടിയ ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. എട്ടുപേരെ രക്ഷപ്പെടുത്തിയെന്നും ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ശിവരാജ് സിംഗ് അറിയിച്ചു.

''ഇപ്പോൾ ആർക്കെങ്കിലും പ്രയോജനമാകുന്നെങ്കിൽ സന്തോഷം''; ജയിലിലെ തച്ചങ്കരിയുടെ താമസത്തെ പരിഹസിച്ച് ശ്രീലേഖ

ഇന്ത‍്യയ്‌ക്കെതിരായ ടി20 പരമ്പര; ന‍്യൂസിലൻഡ് താരം രച്ചിൻ രവീന്ദ്രയ്ക്ക് പരുക്ക്, പകരം ആര്?

ഡൽഹി പൊലീസ് ഹെഡ് കോൺസ്റ്റബിളും ഭാര്യയും ഫ്ലാറ്റിൽ മരിച്ച നിലയിൽ

പന്തെറിയാൻ പ്രയാസമുള്ള ബാറ്റർ ആര്? വെളിപ്പെടുത്തി റാഷിദ് ഖാൻ

'മീൻ കറി തന്നാൽ പട്ടയം ശരിയാക്കാം'; വില്ലേജ് ഓഫിസറുടെ വിചിത്രമായ കൈക്കൂലി കേട്ട് ഞെട്ടി കർഷകൻ, സസ്പെൻഷൻ