ജമ്മു കശ്മീരിൽ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു, 7 വിനോദ സഞ്ചാരികൾക്ക് പരുക്ക്

 

file image

India

ജമ്മു കശ്മീരിൽ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു, 7 വിനോദ സഞ്ചാരികൾക്ക് പരുക്ക്

ബൈസരൻ താഴ്‌വരയിൽ വെടിയൊച്ച കേട്ടാണ് സുരക്ഷാ സേന പ്രദേശത്തേക്കു തിരിച്ചത്

Namitha Mohanan

പഹൽഗാം: ജമ്മു കശ്മീരിൽ ഭീകരാക്രമണം. പഹൽഗാമിലെ ബൈസരനിൽ നടന്ന ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് വിനോദസഞ്ചാരികൾക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ.

ബൈസരൻ താഴ്‌വരയിൽ വെടിയൊച്ചയുടെ ശബ്ദം കേട്ട് സുരക്ഷാ സേന പ്രദേശത്തേക്ക് തിരിച്ചു. കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പ്രദേശത്ത് എത്തിച്ചേരാൻ കഴിയൂ എന്നത് പ്രതിസന്ധിയാണ്.

വിനോദ സഞ്ചാരികൾ താമസിച്ചിരുന്ന റിസോർട്ടിനു നേരെയാണ് വെടിവയ്പ്പുണ്ടായത്. മൂന്നു പേരാണ് ആക്രമി സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം.

ബ്രഹ്മപുരം നന്നായിട്ടില്ല, പ്രചരിപ്പിച്ചത് നുണയെന്നു മേയർ

ഇബ്രാഹിംകുഞ്ഞ് അനുസ്മരണ വേദിയിൽ സ്ത്രീകൾക്ക് സീറ്റില്ല

രാഹുലിന്‍റെ സെഞ്ചുറിക്കു മീതേ ചിറകുവിരിച്ച് കിവികൾ

ഇന്ത്യൻ ഫുട്ബോളിന് 21 വർഷത്തേക്കുള്ള റോഡ് മാപ്പ്

ജഡ്ജിക്കെതിരേ കോടതിയലക്ഷ്യ ഹർജിയുമായി ടി.ബി. മിനി