അസമിൽ ആറ് പേർ എൻഐഎയുടെ പിടിയിൽ

 
India

ഭീകര പ്രവർത്തനം; അസമിൽ ആറ് പേർ എൻഐഎയുടെ പിടിയിൽ

നിരോധിത സംഘടന ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്‍റെ പോഷക സംഘടനയായ "ഇമാം മഹ്മൂദർ കഫീല'യുമായി ഇവർക്ക് ബന്ധമുണ്ടെന്നാണു നിഗമനം

MV Desk

ബാർപേട്ട: അസമിലെ ബാർപേട്ട ജില്ലയിൽ "ജിഹാദി' പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും യുവാക്കളെ ഭീകരപ്രവർത്തനത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കുകയും ചെയ്ത ആറുപേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി ഹൗലി, ബാർപേട്ട റോഡ്, സോർഭോഗ് പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.

ഫാറൂഖ് അബ്ദുള്ള, സാക്കിർ ഹുസൈൻ, ചന്ദ്ബർ അലി (മൂവരും സൊർഭോഗ് സ്വദേശികൾ), മുസ്തഫിസുർ റഹ്മാൻ (ബാർപേട്ട റോഡ്), യാക്കൂബ് അലി, റക്കിബുൾ ഇസ്‌ലാം (ഹൗലി സ്വദേശികൾ) എന്നിവരാണ് അറസ്റ്റിലായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇവരിൽ നിന്നു ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ, നിരവധി രേഖകൾ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്.

നിരോധിത സംഘടന ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്‍റെ പോഷക സംഘടനയായ "ഇമാം മഹ്മൂദർ കഫീല'യുമായി ഇവർക്ക് ബന്ധമുണ്ടെന്നാണു നിഗമനം. പിടിയിലായവരിൽ മുസ്തഫിസുർ റഹ്മാൻ കഴിഞ്ഞ മാർച്ചിൽ അസം പൊലീസിന്‍റെ പ്രത്യേക ദൗത്യസേനയുടെ പിടിയിലായിരുന്നു. മൂന്നു മാസത്തിനുശേഷം ജാമ്യത്തിലിറങ്ങിയ ഇയാൾ ടെലഗ്രാമിലെ "ഈസ്റ്റേൺ സ്കൈ' എന്ന ഗ്രൂപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിനാണ് അറസ്റ്റ് .

ദയാവധത്തിനെതിരേ ആഞ്ഞടിച്ച് ലിയോ പതിനാലാമൻ പാപ്പ| വീഡിയോ

ട്രാക്കിൽ ചരിത്രം; 4x400 റിലേയിൽ സ്വർണം നേടി ഇന്ത്യൻ വനിതകൾ

ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് മലയാളി മരിച്ചു; നാല് പേർക്ക് പരുക്ക്

പാക് വ്യോമപാത വിലക്ക്; ബദൽ പാതയ്ക്കായി ചൈനയുമായി ഇന്ത്യ ചർച്ചയിൽ

ദരിദ്രർക്ക് ഹൃദയ പരിശോധന സൗജന്യമാക്കും