.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ശ്രീനഗർ: ജമ്മു കശ്മീരിലെ സൈനിക ക്യാംപിനു നേരേ ഭീകരർ വെടിയുതിർത്തു. പുലർച്ചെ കത്വ ജില്ലയിലെ വനമേഖലയിലെ താത്കാലിക സൈനിക ക്യാംപിനു നേരെയാണ് ആക്രമണമുണ്ടായത്.
വെടിവയ്പ്പിനു ശേഷം ഓടിപ്പോയ ഭീകരരെ കണ്ടെത്താൻ വ്യാപക തെരച്ചിൽ നടത്തുകയാണെന്ന് സൈന്യം അറിയിച്ചു.
ഭീകരർക്കു നേരെ സൈന്യം തിരിച്ചും വെടിവച്ചു. അരമണിക്കൂറോളം ഇരുവിഭാഗങ്ങളും തമ്മിൽ വെടിവയ്പ്പ് തുടർന്നു.
ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല. അക്രമികൾ വന പ്രദേശത്തു തന്നെ ഉണ്ടെന്നാണ് നിഗമനം. സംഘത്തിൽ മൂന്ന് പേരുണ്ടെന്ന് അനുമാനിക്കുന്നു.