India

തേജസ്വിക്ക് നന്ദി; ബിഹാറിലെ പത്രങ്ങളിൽ ആർജെഡിയുടെ പരസ്യം

ഞായറാഴ്ച പ്രസിദ്ധീകരിച്ച പത്രങ്ങളിലാണ് തേജസ്വി നന്ദി എന്ന കുറിപ്പോടു കൂടിയ പരസ്യം അച്ചടിച്ചു വന്നിരിക്കുന്നത്.

പറ്റ്ന: ബിഹാറിലെ രാഷ്ട്രീയ അട്ടിമറിക്കിടെ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് നന്ദി അറിയിച്ചു കൊണ്ടുള്ള പരസ്യം പത്രങ്ങളിൽ പരസ്യപ്പെടുത്തി ആർജെഡി. ഞായറാഴ്ച പ്രസിദ്ധീകരിച്ച പത്രങ്ങളിലാണ് തേജസ്വി നന്ദി എന്ന കുറിപ്പോടു കൂടിയ പരസ്യം അച്ചടിച്ചു വന്നിരിക്കുന്നത്. നിതീഷ് കുമാറിന്‍റെ എൻഡിഎ പ്രവേശനത്തിന്‍റെ മുന്നോടിയായി നിതീഷ് കുമാർ രാജി വക്കുന്നതോടെ ആർജെഡി- ജെഡിയു സഖ്യത്തിന്‍റെ ഭരണം സംസ്ഥാനത്ത് അവസാനിക്കും.

ഈ സാഹചര്യത്തിലാണ് ആർജെഡി ഉപമുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു കൊണ്ട് പരസ്യം നൽകിയിരിക്കുന്നത്.

2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർജെഡി ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍