Port Blair 
India

ആൻഡമാനിൽ 'നിധി'യുണ്ട്; ഇന്ത്യ ഊർജ സമൃദ്ധിയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സമുദ്ര മന്ഥൻ പദ്ധതിയുടെ ഭാഗമായാണ് കടലിനടിയിൽ ഖനനം നടത്തുന്നത്.

നീതു ചന്ദ്രൻ

ശ്രീ വിജയപുരം: ആൻഡമാൻ തീരത്തു നടത്തിയ ഖനനത്തിൽ വീണ്ടും പ്രകൃതിവാതക ശേഖരം കണ്ടെത്തി ഓയിൽ ഇന്ത്യ ലിമിറ്റഡ്. ഇതിപ്പോൾ രണ്ടാം തവണയാണ് മേഖലയിൽ പ്രകൃ‌തിവാതകം കണ്ടെത്തുന്നത്. ആൻഡമാൻ ദ്വീപിന്‍റെ കിഴക്കൻ തീരത്ത് നിന്ന് 15 കിലോമീറ്റർ അകത്തോട്ട് മാറി കടലിനടിയിൽ നടത്തിയ ഖനനത്തിലാണ് പ്രകൃതിവാതകശേഖരം കണ്ടെത്തിയത്. 2025 സെപ്റ്റംബറിൽ വിജയപുരം-2 എന്ന ഖനനമേഖലയിലും പ്രകൃതിവാതകം കണ്ടെത്തിയിരുന്നു.

നിലവിൽ മൂന്നിടങ്ങളിലായാണ് ഖനനം തുടരുന്നത്. തദ്ദേശ ഊർജ സുരക്ഷയെ ശക്തിപ്പെടുത്തുന്നതിന് സഹായകമായ കണ്ടെത്തലാണിതെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. 1900 മീറ്റർ ഖനനം നടത്തിയപ്പോഴാണ് പ്രകൃതിവാതക ശേഖരം കണ്ടെത്താനായതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സമുദ്ര മന്ഥൻ പദ്ധതിയുടെ ഭാഗമായാണ് കടലിനടിയിൽ ഖനനം നടത്തുന്നത്. വാതകത്തിന്‍റെ ഗുണനിലവാരത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകർ.

'യുവാക്കളുടെ ഭാവി തകർക്കുന്നവരെ വെറുതെ വിടില്ല'; നീറ്റ് ചോദ‍്യപേപ്പർ ചോർച്ചയിൽ ആദ‍്യ പ്രതികരണവുമായി മോദി

''അയാളുടെ പേര് കേട്ടിട്ട് പോലുമില്ല, ആരോപണം ഉന്നയിച്ചവർ തെളിയിക്കണം''; ബി. ഗോപാലകൃഷ്ണന് രഞ്ജിനി ഹരിദാസിന്‍റെ മറുപടി

രാജ‍്യതലസ്ഥാനത്തെ വിദ‍്യാർഥി പ്രക്ഷോഭം മോദി സർക്കാരിനെ പ്രതിരോധത്തിലാക്കിയെന്ന് അന്താരാഷ്ട്ര മാധ‍്യമങ്ങൾ

ശബരിമല സ്വർണകൊള്ള; മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ

ഒൻപത് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റു ചെയ്ത് ശ്രീലങ്കൻ നാവികസേന