കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

 
India

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നു വർഷം തടവ്; രാജ്യസഭയിൽ ബില്ല് അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ

ഇതുസംബന്ധിച്ച ബില്ല് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച രാജ്യസഭയിൽ അവതരിപ്പിക്കും

Sarath Nath MS

ന്യൂഡൽഹി: ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നത് തടസപ്പെടുത്തുന്നത് ക്രിമിനൽ കുറ്റമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച ബില്ല് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച രാജ്യസഭയിൽ അവതരിപ്പിക്കും. വന്ദേമാതരം പാടുന്നത് തടസപ്പെടുത്തിയാൽ മൂന്നു വർഷം വരെ തടവുശിക്ഷ നൽകാനാണ് ബില്ലിലെ വ്യവസ്ഥ.

നിലവിൽ ദേശീയഗാനമായ ജനഗണമന ആലപിക്കുന്നത് തടസപ്പെടുത്തുന്നതിന് എതിരെയുള്ള നിയമത്തിൽ ഭേദഗതി വരുത്തിയാണ് ഇത് നടപ്പാക്കാൻ ഒരുങ്ങുന്നത്. എല്ലാ ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരം കൂടി ആലപിക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ദേശീയ ചിഹ്നങ്ങളെയും ഗീതങ്ങളെയും അപമാനിക്കുന്നതിനെതിരെ ഇപ്പോഴുള്ള നിയമങ്ങളെ കൂടുതൽ കർശനമാക്കാനാണ് സർക്കാരിന്‍റെ പുതി‍യ നീക്കം.

സംസ്ഥാനത്ത് 4 ഡിഗ്രി വരെ ചൂട് കൂടും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

പിണറായിയെ വേട്ടയാടാനാണ് ശ്രമമെങ്കിൽ സംസ്ഥാന വ്യാപകമായി ജനകീയ പ്രതിഷേധം ഉയരും; ഇഡി നീക്കത്തിനെതിരേ എം.വി. ജയരാജൻ

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നടപടി കടുപ്പിച്ച് ഇഡി; വധശ്രമക്കേസിൽ ആദ്യമായി പിഎംഎൽഎ വകുപ്പ് ഉൾപ്പെടുത്തി

പിണറായിക്കെതിരേ കേസെടുക്കണമെന്ന ഇഡി നിർദേശം; നിയമോപദേശം തേടി സർക്കാർ, ചർച്ചകൾ പുരോഗമിക്കുന്നു

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം