India

തൃണമൂലിന് ആശയക്കുഴപ്പം, പശ്ചിമബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അധീർ രഞ്ജൻ ചൗധരി

അതേസമയം, വീട്ടുവീഴ്ച ചെയ്തും സഖ്യം സാധ്യമാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് ദേശീയ നേതൃത്വം

കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി കോൺഗ്രസ്. സഖ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തൃണമൂൽ കോൺഗ്രസിന് ആശയക്കുഴപ്പങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.

മുർഷിദാബാദിലെ പാർട്ടി ഓഫീസിലെ വാർത്താസമ്മേളനത്തിൽ വച്ച് ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയാണ് ഇക്കാര്യം വ്യക്കമാക്കിയത്. സഖ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഔദ്യോഗികമായൊരു തീരുമാനം അവരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. മമതാ ബാനർജി സഖ്യവുമായി മുന്നോട്ട് പോകുന്നുണ്ടെന്നോ ഇല്ലെന്നോ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോൺ‌ഗ്രസുമായി സഖ്യമില്ലെന്നും 42 സീറ്റിലും ഒറ്റയിക്ക് മത്സരിക്കുമെന്നും മമത നേരത്തെ അറിയിച്ചിരുന്നു. അതേസമയം, വീട്ടുവീഴ്ച ചെയ്തും സഖ്യം സാധ്യമാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് ദേശീയ നേതൃത്വം.

അമെരിക്ക‍യിലെ പ്രതിരോധ വകുപ്പിന്‍റെ പേര് മാറ്റി ഡോണൾഡ് ട്രംപ്

മുംബൈയിൽ ചാവേറാക്രമണ ഭീഷണി മുഴക്കിയ പ്രതി അറസ്റ്റിൽ

താരിഫ് സംഘർഷം: യുഎൻ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുത്തേക്കില്ല

പാതിവില തട്ടിപ്പ് കേസിൽ പ്രത‍്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടു

കൊട്ടാരക്കരയിൽ യുവാവിനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ