അനുശേഖർ 
India

ട്രെയിനിന് അടിയിൽപ്പെട്ട് മലയാളി സ്റ്റേഷൻ മാസ്റ്റർക്ക് ദാരുണാന്ത‍്യം

ചെങ്കോട - ഈറോഡ് ട്രെയിനിലേക്ക് ഓടികയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം

മധുര: ട്രെയിനിൽ ഓടിക്ക‍യറാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മലയാളി സ്റ്റേഷൻ മാസ്റ്റർ മരിച്ചു. തിരുവനന്തപുരം സ്വദേശിയും കല്ലുഗുഡി സ്റ്റേഷൻ മാസ്റ്ററുമായ അനുശേഖർ (31) ആണ് മരിച്ചത്. ചെങ്കോട - ഈറോഡ് ട്രെയിനിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

‌കാൽവഴുതി ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു. സ്റ്റേഷനിലുള്ളവർ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും സംഭവ സ്ഥലത്തു വച്ച് തന്നെ അനു ശേഖർ മരിച്ചു.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

മന്ത്രവാദത്തിന്‍റെ പേരില്‍ കൊടുംക്രൂരത; ഒരു കുടുംബത്തിലെ 5 പേരെ ജീവനോടെ ചുട്ടുകൊന്നു

വീണ്ടും പാറക്കലുകൾ ഇടിയുന്നു; കോന്നി പാറമട അപകടത്തിൽ രക്ഷാദൗത്യം നിർത്തിവച്ചു

പണിമുടക്ക്: കെഎസ്ആർടിസി അധിക സർവീസ് നടത്തും

നിപ്പ: 9 പേരുടെ പരിശോധന ഫലം നെഗറ്റീവ്; യുവതിയുടെ ആരോഗ്യനില ഗുരുതരം

എംഎസ്‍‌സി എൽസ: 9531 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ